സിനിമയെ ആർക്കാണ് പേടി? വാരിയൻകുന്നന് പിന്തുണയുമായി സിനിമ പ്രവർത്തകർ
text_fieldsകോഴിക്കോട്: 1921 കാലഘട്ടത്തിൽ മലബാറില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സിനിമയാക്കുന്നതിനെതിരെയുള്ള സംഘ്പരിവാർ സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതികരണവുമായി സിനിമ പ്രവർത്തകർ. സിനിമയിലെ നായകനായ പ്രഥ്വിരാജ്, സംവിധായകൻ ആഷിഖ് അബു എന്നിവർക്കെതിരെയാണ് സൈബർ ആക്രമണം അരങ്ങേറുന്നത്. ഇതിനെതിരെ പ്രതികരണവുമായി സംവിധായകരായ മിഥുൻ മാനുവൻ തോമസ്, അരുൺ ഗോപി, നടൻ അനീഷ്.ജി. മേനോൻ എന്നിവർ രംഗത്തെത്തി.
ഈ മണ്ണിലൊരു കഥ പറയാൻ ജാതിയും മതവും നോക്കേണ്ടി വന്നാൽ ആ നാട് വിപത്തിലേക്കാണ്. മണ്ണിെൻറയും മനുഷ്യരുടെയും കഥയുമായി എത്തുന്ന പ്രിയപ്പെട്ടവർക്ക് അഭിനന്ദനങ്ങൾ - സംവിധായകൻ അരുൺ ഗോപി ഫേസ്ബുക്കിൽ കുറിച്ചു.
സംവിധായകൻ മിധുൻ മാനുവൻ തോമസിെൻറ പ്രതികരണമിങ്ങനെ: സിനിമയെ ആർക്കാണ് പേടി? അടിത്തറ ഇല്ലാത്തവർക്കോ അതോ അസ്തിത്വം ഇല്ലാത്തവർക്കോ അതോ ചരിത്രം ഇല്ലാത്തവർക്കോ, അതോ ധൈര്യം ഇല്ലാത്തവർക്കോ? ആദ്യം സിനിമ വരട്ടേന്ന്.. ഇങ്ങളൊന്നു വെയിറ്റ് ചെയ്യ്.. !!
സിനിമക്ക് പിന്തുണയും സൈബർ ആക്രമണങ്ങൾക്കെതിരെ രുക്ഷവിമർശനവുമായി യുവനടൻ അനീഷ് ജി. മേനോൻ രംഗത്തെത്തി.
അനീഷ് ജി. മേനോൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിെൻറ പൂർണരൂപം:
വാളും തോക്കും ഇടിയും ബഹളവുമൊക്കെള്ള മമ്മൂട്ടീെൻറ സിൽമ എന്നതിൽ കവിഞ്ഞ് നമ്മുടെ നാട്ടിലൊക്കെ
നടന്ന കഥയാണ് കാണാൻ പോകുന്നത്എന്ന ചിന്തയിലാണ് "ലഹളയെ" അതിജീവിച്ച തറവാട്ടിൽ വെച്ച് ഐ.വി ശശി സാറിെൻറ
1921 എന്ന മനോഹരമായ സിനിമ ആദ്യമായി കാണുന്നത്. മമ്മൂക്കയെ കണ്ട് ത്രില്ലടിച്ച ഞങ്ങളുടെ കയ്യടി കൂടുതലും നേടിയത്
ടി.ജി. രവി സാറിെൻറ വാരീയം കുന്നനും, മധു സാറിെൻറ ആലിമുസ്ലിയാർ എന്നീ കഥാപാത്രങ്ങൾ ആയിരുന്നു. അന്ന് തൊട്ട് എന്നെ ത്രില്ലടിപ്പിച്ച ശ്രീ.വാരീയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അഭ്രപാളികളിൽ വിസ്മയം തീർക്കാൻ വീണ്ടും വരുന്നു. അതും ചരിത്ര കഥാപാത്രങ്ങളുടെ ശരീര-ഭാഷക്ക് ഏറ്റവും അനുയോജ്യനായ പൃഥ്വിരാജിലൂടെ..
കൂടെ ആഷിക് അബുവും മുഹ്സിൻ പെരാരിയും ഷൈജു ഖാലിദും.. എല്ലാവരും കൂടെ ചേർന്ന അതിമനോഹരമായ ഒരു കാവ്യ- സൃഷ്ടി കാണാമല്ലോ എന്ന സന്തോഷത്തിൽ വളരെ ഹാപ്പിയായി ഇരിക്കുമ്പോഴാണ് അനാവശ്യമായ വിവാദങ്ങളും കേട്ടാൽ നാണം തോന്നുന്ന പരാമർശങ്ങളും.. ബുദ്ധിയുള്ള, മികച്ച പ്രേക്ഷകരുള്ളമലയാള സിനിമയ്ക്കാണ് ഇതുപോലെയുള്ള ദുരവസ്ഥ വരുന്നത് എന്നതാണ് സഹിക്കാൻ പറ്റാത്ത കാര്യം.സുഹൃത്തുക്കളെ,ഇത് ഒരു ചരിത്ര സിനിമയാണ്.
ഇൗ സ്ക്രിപ്റ്റിന് പുറകെ റമീസ് ഓടിയ വർഷങ്ങളുടെ ഓട്ടം എനിക്ക് നന്നായി അറിയാവുന്നതാണ്.അവെൻറ കഠിനാധ്വാനവുംഒരു നൂലിട വ്യത്യാസം വരരുതെന്ന് കരുതിയുള്ള റിസേർച്ചും ആത്മാർത്ഥമായ സമീപനവുമാണ് ഇൗ സിനിമ.റിലീസാവുന്ന സമയത്ത് ഒരുപക്ഷേമലയാള സിനിമയുടെ അതിരുകൾ പുനർനിർണ്ണയിക്കാൻ വരെ സാധ്യതയുള്ള ഒരു സൃഷ്ടിയായി മാറിയേക്കവുന്ന ഒരു ചിത്രം. കുറച്ച് വർഷങ്ങൾക്ക് മുമ്പായിരുന്നു ഇൗ അനൗൺസ്മെന്റ് വന്നിരുന്നത് എങ്കിൽ എല്ലാവരും ഒരുപോലെ സ്വീകരിക്കേണ്ട ഒരു വാർത്തക്ക് നേരെയാണ് ചുരുക്കം ചിലരുടെ തെറിയഭിഷേകം. ആവിഷ്ക്കാര സ്വാതന്ത്ര്യ കലാസൃഷ്ടികളെയും മനുഷ്യരെയും വിലക്കെടുക്കാൻ ധൈര്യപ്പെടുന്നജാതി- മത ചിന്തകളെ അതിജീവിക്കുക തന്നെ വേണം. ലിംഗബേധ വ്യത്യാസമില്ലാതെ വീട്ടിൽഇരിക്കുന്ന പ്രായമുള്ളവരെ പോലും തെറി വിളിക്കുന്നചീഞ്ഞ സംസ്കാരവും പേറി നടക്കുന്ന ഇക്കൂട്ടർക്ക് എതിരെ ശക്തമായ നിയമ നടപടി അനിവാര്യമാണ്...!!!

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.