നടി സദാഫ് ജാഫറിനെ വിട്ടയക്കണമെന്ന് ചലച്ചിത്ര ലോകം
text_fieldsമുംബൈ: പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച നടിയും കോൺഗ്രസ് പ്രവർത്തകയുമായ സദാഫ് ജാഫറിനെ അറസ്റ്റ് ചെയ്തതിൽ നടുക്കംപ്രകടിപ്പിച്ച് ചലച്ചിത്രനിർമാതാക്കളായ മീരാനായരും ഹൻസൽ മേത്തയും വിജയ് വർമയും.
‘‘ഇത് നമ്മുടെ ഇന്ത്യയാണ്. ലഖ്നോവിൽ സമാധാനപരമായ റാലിക്കിടെ ഞങ്ങളുടെ നടി സദാഫ് ജാഫറിെന അറസ്റ്റ് ചെയ്തിരിക്കുന്നു. അവരുടെ മോചനത്തിനുവേണ്ടി ശബ്ദമുയർത്താൻ ഞങ്ങൾക്കൊപ്പം അണിചേരൂ’’ -മീരാനായർ ട്വീറ്റ് ചെയ്തു. വാർത്തയറിഞ്ഞ് നടുങ്ങിയതായി മേത്തയും കുറിച്ചു. മീരാനായരും വിജയ് വർമയും ചേർന്നൊരുക്കുന്ന ‘എ സ്യൂട്ടബ്ൾ ബോയ്’ എന്ന ചിത്രത്തിൽ അഭിനയിച്ചുവരുന്നതിനിടെയാണ് സദാഫിെൻറ അറസ്റ്റ്.
‘‘ദിവസങ്ങൾക്കുമുമ്പ് അവരുമൊത്ത് സിനിമാ ചിത്രീകരണത്തിലായിരുന്നു ഞാൻ. ഇപ്പോൾ അവർ ജയിലിലും. ഇത് ശരിക്കും ഭ്രാന്തുതന്നെ’’ എന്നായിരുന്നു വിജയ് വർമയുടെ പ്രതികരണം. ലഖ്നോവിൽ ഞായറാഴ്ച നടന്ന പ്രതിഷേധറാലിക്കിടെയാണ് സദാഫിനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.