തുരത്തണം, തകർക്കണം ഇൗ മഹാമാരിയെ; ഇടയ്ക്ക കൊട്ടിപ്പാടി നെടുമുടി
text_fieldsകോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ സിനിമാ സാംസ്കാരിക മേഖലയിൽ നിന്നും കായിക മേഖലയിൽ നിന്നുമടക്കം നിരവധി പേ രാണ് ബോധവത്കരണവുമായി രംഗത്തെത്തുന്നത്. സർക്കാരിെൻറയും കേരളാ പൊലീസിെൻറയും അഭ്യർഥന പ്രകാരവും സ്വയം മുന്നോട്ട് വന്നും താരങ്ങൾ ബോധവത്കരണത്തിൽ പങ്കാളികളാകുന്നു.
അത്തരത്തിൽ ഒരു വ്യത്യസ്തമായ ബോധവത്കരണ വിഡിയോയുമായി എത്തിയിരിക്കുകയാണ് പ്രശസ്ത നടൻ നെടുമുടി വേണു. ഇടയ്ക്ക കൊട്ടി പാടിയാണ് അദ്ദേഹം മഹാമാരിക്കെതിരെ പോരാടാൻ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നത്. തുരത്തണം തകർക്കണം ഇൗ മഹാമാരിയെ.. കരുതണം പൊരുതണം ഒരുമിച്ച് നിൽക്കണം... ഇങ്ങനെ പോകുന്നു വരികൾ.
നെടുമുടി വേണുവിെൻറ വിഡിയോ മോഹൻലാൽ അദ്ദേഹത്തിെൻറ ഒൗദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചു. ആരോഗ്യ പ്രവർത്തകർ അവരുടെ മേഖലയിൽ പ്രവർത്തിക്കുന്നതും. പൊലീസുകാർ കർമനിരതരാകുന്നതുമൊക്കെ ഗാന വിഡിയോയിൽ കാണിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.