റിച്ചിയെ വിമർശിച്ച് പോസ്റ്റ്: രൂപേഷിനെ സിനിമയിൽ നിന്നും വിലക്കണമെന്ന് നിർമാതാക്കൾ
text_fieldsനിവിൻ പോളി ചിത്രം ‘റിച്ചി’യെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട നടനും സംവിധായകനുമായ രൂപേഷ് പീതാംബരനെ മലയാള സിനിമയിൽ നിന്നും വിലക്കണമെന്ന് ചിത്രത്തിെൻറ നിർമാതാക്കൾ.
മലയാളികളായ ആനന്ദ് പയ്യന്നൂരും വിനോദ് ഷൊര്‍ണൂരുമാണ് റിച്ചി നിർമിച്ചത്. നിർമാതാക്കളിലൊരാളായ ആനന്ദ് പയ്യന്നൂർ ആണ് പരാതി നൽകിയത്. സിനിമയുടെ റിലീസ് ദിവസം തന്നെ ഫേസ്ബുക്കിൽ ചിത്രത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പോസ്റ്റിട്ടതിനെതിരെയുള്ള പരാതിയുമായി ബന്ധപ്പെട്ട് മലയാള സിനിമയിൽ നിന്നും രൂപേഷിനെ വിലക്കാൻ പ്രെഡ്യൂസേഴ്സ് അസോസിയേഷനിൽ കൂടിയാലോചന നടക്കുന്നതായി സൂചനകൾ ഉണ്ട്.
സമൂഹമാധ്യമങ്ങളില്‍ ആര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെങ്കിലും സിനിമാരംഗത്തുനിന്നു തന്നെയുള്ളവർ സിനിമകളെ വിമർശിക്കുന്നത് അങ്ങേയറ്റം ഗൗരവുമുള്ളതാണെന്ന് നിര്‍മാതാക്കളുടെ സംഘടന പറയുന്നു. കഷ്ടപ്പെട്ട് സിനിമ നിര്‍മിച്ച തങ്ങളെയും യുവതാരമായ നിവിന്‍ പോളിയെയും തകര്‍ക്കുന്നതാണ് രൂപേഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റെന്നും ഇത്തരം സംഭവങ്ങൾ മലയാള സിനിമക്ക് ഭീഷണിയാണന്നും പരാതിയില്‍ നിർമാതാക്കൾ ആരോപിക്കുന്നുണ്ട്.
നേരത്തെ ‘ഉളിദവരു കണ്ടന്തെ’ എന്ന രക്ഷിത് ഷെട്ടിയുടെ കന്നട ചിത്രത്തിെൻറ റിമേക്കായ റിച്ചി മാസ്റ്റർ പീസായ ഉളിദവരു കണ്ടന്തെയെ വെറും പീസാക്കിയെന്ന് രൂപേഷ് പീതാംബരൻ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെ രൂപേഷിെൻറ ഫേസ്ബുക് പോസ്റ്റിന് കീഴെ തെറിയും പൊങ്കാലയുമായി നിവിൻ ഫാൻസ് എത്തുകയായിരുന്നു. ഇതോടെ മാപ്പപേക്ഷയുമായി രൂപേഷ് രംഗത്തെത്തി.
‘അഭിനേതാവ്, സംവിധായകൻ എന്നതിലുപരി താൻ ഒരു സിനിമപ്രേമിയാണ്, അതുകൊണ്ടാണ് റിച്ചിയെ വിമർശിച്ചത്, സിനിമമേഖലയിൽ ജോലി ചെയ്യുന്ന ആൾ ആണെന്നത് മറന്നുകൊണ്ടുള്ള പ്രതികരണം പലരെയും വേദനിപ്പിച്ചു, ഇതിന് താൻ മാപ്പ് ചോദിക്കുന്നുവെന്നാണ്’ രൂപേഷ് ഫേസ്ബുക്കിൽ കുറച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.