സൂഫിയും സുജാതയും ജൂലൈ മൂന്നിന് ആമസോൺ പ്രൈമിലൂടെ 200-ലേറെ രാജ്യങ്ങളിലേക്ക്
text_fieldsമലയാളത്തിൽ നിന്ന് ആദ്യമായി നേരിട്ട് ഒ.ടി.ടി പ്ലാറ്റ്ഫോമിൽ റിലീസിങ്ങിനൊരുങ്ങുന്ന ചിത്രമായ സൂഫിയും സുജാതയും ജൂലൈ 3-ന് ആമസോണ്‍ പ്രൈം വിഡിയോയില്‍ ആഗോള പ്രീമിയറിനൊരുങ്ങുന്നു. ഇതിലൂടെ 200-ലേറെ രാജ്യങ്ങളിലെ പ്രേക്ഷകര്‍ക്ക് ചിത്രം ആസ്വദിക്കാനാവും. ഫ്രൈഡെ ഫിലിം ഹൗസിെൻറ ബാനറില്‍ വിജയ് ബാബു നിര്‍മിച്ചിരിക്കുന്ന ചിത്രത്തിൽ ജയസൂര്യയും അതിഥി റാവു ഹൈദരിയുമാണ് പ്രധാനവേഷത്തിലെത്തുന്നത്.
14 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് അതിഥി റാവു മലയാള സിനിമയിലേയ്ക്ക് തിരിച്ചു വരുന്നത്. സംഗീതസാന്ദ്രമായ പ്രണയചിത്രമാണ് സൂഫിയും സുജാതയും. ദൃശ്യഭംഗി തുളുമ്പുന്ന ഷോട്ടുകളാല്‍ സമ്പന്നമായ ചിത്രത്തെ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എം ജയചന്ദ്രനാണ് ചിത്രത്തിെൻറ സംഗീതം. ഗാന രചന നിർവഹിച്ചിരിക്കുന്നത് ഹരി നാരായണന്‍.
ചിത്രത്തിെൻറ ഛായാഗ്രഹണം അനു മൂത്തേടത്ത്. എഡിറ്റിംഗ് ദീപു ജോസഫ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിനയ് ബാബു. ചിത്രത്തിെൻറ മറ്റ് അണിയറ പ്രവര്‍ത്തകര്‍. - കലാസംവിധാനം - മുഹമ്മദ് ബാവ, ഫൈനല്‍ മിക്‌സിംഗ്, സൗണ്ട് എഡിറ്റിംഗ് - യഥാക്രമം അജിത് എ ജോര്‍ജ്, ധനുഷ് നായനാര്‍ എന്നിവര്‍, കളറിംഗ് - സിരിക് വാര്യര്‍, ഡിസൈന്‍ - ഓള്‍ഡ്മങ്ക്‌സ്, സ്റ്റില്‍സ് - വിഷ്ണു എസ് രാജന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷിബു ജി സുശീലന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - അനില്‍ മാത്യൂസ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.