സപ്ലിക്കാരുടെ സ്വപ്നവുമായി സപ്ലിമേറ്റ്സ്; ഫേസ്ബുക്കിൽ ഒരു വെബ് സീരീസ്
text_fieldsഇന്ത്യയിൽ തന്നെ ആദ്യമായി ഫേസ്ബുക്ക് വഴി സംപ്രേക്ഷണം ചെയ്യുന്ന മലയാളം വെബ് സീരീസ് റിലീസ് ചെയ്തു. ‘സപ്പ്ളിമേറ്റ്സ്’ എന്ന് പേരിട്ടിരിക്കുന്ന വെബ് സീരീസിന് ഒരു ലക്ഷത്തിനടുത്ത് കാഴ്ചക്കാരുമായി മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ഇതിനോടകം ലഭിച്ചുകൊണ്ടിരിക്കുന്നത്.
നാല് എഞ്ചിനീയറിങ് വിദ്യാർത്ഥികളുടെ ഹോസ്റ്റൽ ജീവിതത്തെ ആധാരമാക്കിയാണ് സപ്പ്ളിമേറ്റ്സിന്റെ കഥ പുരോഗമിക്കുന്നത്. വളരെ വ്യത്യസ്തമായ കഥ ചർച്ച ചെയ്യുന്ന വെബ് സീരീസ് റിയലിസ്റ്റിക് രീതിയിലാണ് ചിത്രീകരിച്ചിട്ടുള്ളത്. ചെറിയ കഥയെ ചുരുങ്ങിയ സമയത്തിലൊതുക്കാതെ ഓരോ എപ്പിസോഡുകളാക്കി അവതരിപ്പിക്കുന്നതാണ് വെബ് സീരീസിന്റെ ശൈലി. ആദ്യ സീസണിൽ ഏഴ് എപ്പിസോഡുകളായാണ് സപ്ലിമേറ്റ്സ് എത്തുക. സിനിമ ലക്ഷ്യമാക്കി ഒത്തുചേർന്ന കുറച്ച് നവാഗതരാണ് സപ്പ്ളിമേറ്റ്സിെൻറ പിന്നിൽ അണിനിരക്കുന്നത്.
ഏറെക്കാലമായി മാധ്യമ രംഗത്തുള്ള കുരുവിള ചാക്കോയാണ് രചനയും, സംവിധാനവും നിർവഹിച്ചിരിക്കുന്നത്. അഖിൽ വിഷ്ണു, റോജിൻ മലയാറ്റൂർ, ആകാശ് സത്യ, വിപിൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം വിഷ്ണു പുതിയപറമ്പത്ത്, എഡിറ്റിങ് മഹേഷ് രവീന്ദ്രൻ എന്നിവർ നിർവഹിച്ചിരിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.