അന്‍വര്‍ റഷീദിന് മറുപടിയുമായി ബി. ഉണ്ണികൃഷ്ണന്‍
text_fieldsകൊച്ചി: സംവിധായകരുടെ സംഘടനയായ ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ എന്നിവയില്‍ നിന്ന് രാജിവെച്ച സംവിധായകനും 'പ്രേമം' സിനിമയുടെ നിര്‍മാതാവുമായ അന്‍വര്‍ റഷീദിന് മറുപടിയുമായി സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍. 'പ്രേമം' സിനിമയുടെ വ്യാജപതിപ്പുകള്‍ വ്യാപകമായി പ്രചരിക്കപ്പെടുന്നുവെന്ന വിവരം അറിഞ്ഞപ്പോള്‍ തന്നെ അന്‍വറിനെ വിളിച്ചിരുന്നതായും സംഘടനാപ്രതിനിധി എന്ന നിലയില്‍ ഈ വിഷയത്തില്‍ ഇടപെടാന്‍ തയാറാണെന്ന് അറിയിച്ചിരുന്നതായും ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
'പ്രേമം' സിനിമ പ്രദര്‍ശിപ്പിക്കുന്നുവെന്ന് അറിഞ്ഞപ്പോള്‍ പൊലീസുമായി ചെന്ന് പ്രതിയെ പിടികൂടുകയും ചെയ്തിരുന്നു. പ്രേമത്തിന്‍്റെ വ്യാജവേട്ടയില്‍ എന്‍്റെയും സംഘടനയുടെയും ഊര്‍ജ്ജസ്വലമായ പങ്കാളിത്തം തുടര്‍ന്നും ഉണ്ടാവുമെന്നും ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കുന്നു.
പൈറസിക്കെതിരെ ചലച്ചിത്ര സംഘടനകള്‍ മൗനം പാലിച്ചതില്‍ പ്രതിഷേധിച്ച് ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹിത്വം രാജിവെക്കുന്നതായി അന്‍വര്‍ റഷീദ് ബുധനാഴ്ച വ്യക്തമാക്കിയിരുന്നു.
അൻവർ റഷീദ് പുതുതലമുറയിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട സംവിധായകനാണ്; വളരെ ഇഷ്ടമുള്ള സുഹൃത്തുമാണ്. അദ്ദേഹം നിർമ്മിച്ച പ്ര...
Posted by Unnikrishnan Bhaskaran Pillai on Wednesday, July 1, 2015

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.