'പാപനാശം' അപ്‌ലോഡ് ചെയ്തത് പാക്കിസ്താനില്‍
text_fieldsചെന്നൈ: കമല്‍ഹാസന്‍ നായകനായ 'പാപനാശം' ഇന്‍റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തത് പാക്കിസ്താനില്‍ നിന്നാണെന്ന് സംവിധായകന്‍ ജീത്തു ജോസഫ്. പാക്കിസ്താനിലെ വെബ് സൈറ്റിന്‍െറ ഉടമയുമായി ഫോണില്‍ സംസാരിച്ചെങ്കിലും വ്യാജ പകര്‍പ്പ് പിന്‍വലിക്കാന്‍ അയാള്‍ തയാറായില്ല. സംസാരിക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കാതെ സൈറ്റിന്‍െറ ഉടമ ഫോണ്‍ കട്ട് ചെയ്തെന്നും ജീത്തു ജോസഫ് അറിയിച്ചു.
വ്യാജ പകര്‍പ്പുകള്‍ പുറത്തിറക്കുന്നവര്‍ ദിനംപ്രതി ശക്തമായി കൊണ്ടിരിക്കുകയാണെന്ന് കമല്‍ഹാസന്‍ പറഞ്ഞു. വ്യാജ പകര്‍പ്പ് തടയാന്‍ എത്ര സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയാലും അവയെല്ലാം അടുത്ത തവണ മറികടക്കാന്‍ പ്രാപ്തരാണ് മാഫിയകള്‍. 'പാപനാശം' പോലെ ശക്തമായ കഥ പറയുന്ന ചെറുചിത്രങ്ങളുടെ ഭാഗമാകാനാണ് ഇഷ്ടപ്പെടുന്നതെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി.
'പാപനാശം' സിനിമയുടെ പ്രദര്‍ശനാഘോഷങ്ങളുടെ ചടങ്ങില്‍ പങ്കെടുക്കാന്‍ ചെന്നൈയില്‍ എത്തിയ ഇരുവരും മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.