‘അമ്മ’യില്‍ ഇത്തവണ മത്സരമില്ല, ഭാരവാഹികള്‍ തുടരും
text_fieldsകൊച്ചി: നടന്‍ ഇന്നസെന്‍റ് എം.പി നേതൃത്വം നല്‍കുന്ന അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ് (അമ്മ) ഭരണസമിതി തെരഞ്ഞെടുപ്പില്‍ ഇക്കുറി മത്സരമില്ല. ഇന്നസെന്‍റ് പ്രസിഡന്‍റായും മോഹന്‍ ലാല്‍, കെ.ബി. ഗണേഷ് കുമാര്‍ (വൈസ് പ്രസിഡന്‍റുമാര്‍), മമ്മൂട്ടി (ജന. സെക്രട്ടറി), ഇടവേള ബാബു (സെക്ര.), ദിലീപ് (ട്രഷ) എന്നിവര്‍ ഉള്‍പ്പെടുന്ന 17 അംഗ ഭരണസമിതി ഐകകണ്ഠ്യേന തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് മത്സരം ഒഴിവാക്കിയത്.
21ാമത് വാര്‍ഷിക പൊതുയോഗം ജൂണ്‍ 28ന് രാവിലെ 10.30 മുതല്‍ എറണാകുളം എം.ജി റോഡിലെ ഹോട്ടല്‍ അബാദ് പ്ളാസയില്‍ നടക്കും.
ഇന്നസെന്‍റും ഇടവേള ബാബുവും മൂന്നുവര്‍ഷം കാലാവധിയുള്ള ഭരണസമിതിയില്‍ ആറാം തവണയാണ് യഥാസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. കമ്മിറ്റി അംഗങ്ങളായി ആസിഫ് അലി, കുക്കു പരമേശ്വരന്‍, ദേവന്‍, കലാഭവന്‍ ഷാജോണ്‍, മണിയന്‍ പിള്ള രാജു, മുകേഷ്, നെടുമുടി വേണു, നിവിന്‍ പോളി, പൃഥ്വിരാജ്, രമ്യ നമ്പീശന്‍, സിദ്ദീഖ് എന്നീ 11 പേരാണുള്ളത്. വാര്‍ഷിക പൊതുയോഗത്തിലാണ് ഒൗദ്യോഗിക പ്രഖ്യാപനം.
കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്, ജയസൂര്യ, കാവ്യ മാധവന്‍, ലാല്‍, ലാലു അലക്സ്, ലെന, സാദിഖ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവര്‍ ഇപ്പോഴത്തെ ഭരണസമിതിയില്‍നിന്ന് മാറിനിന്നാണ് പുതിയവര്‍ക്ക് അവസരം നല്‍കിയത്. സിനിമ രംഗത്തെ സംഘടനകളില്‍ പ്രശ്നങ്ങളും ചേരിപ്പോരും അധികാര വടംവലിയും നടക്കുമ്പോള്‍ അമ്മയില്‍ തെരഞ്ഞെടുപ്പ് മത്സരമില്ലാതെ ആറാം തവണയും ഒരേ നേതൃനിരയെ തെരഞ്ഞെടുക്കുന്നത് ഏറെ ശുഭസൂചകമായാണ് സിനിമ രംഗത്തുള്ളവരുടെ വിലയിരുത്തല്‍. നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങളും അഞ്ഞൂറോളം വരുന്ന അംഗങ്ങള്‍ക്കെല്ലാം ആരോഗ്യ പരിരക്ഷയും 110 ഓളം പേര്‍ക്ക് മാസന്തോറും കൈനീട്ടം തുടങ്ങിയ ധനസഹായ പദ്ധതികള്‍ തുടങ്ങിവെച്ചതും ഇവരുടെ കാലയളവിലായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.