ആച്ചിക്ക് തമിഴ് സിനിമാലോകം വിടനല്‍കി
text_fieldsചെന്നൈ: ചിരിച്ചും ചിരിപ്പിച്ചും അഞ്ചു പതിറ്റാണ്ടിലേറെ വെള്ളിത്തിരയില്‍ തിളങ്ങിനിന്ന പ്രശസ്ത തമിഴ് ചലച്ചിത്ര താരം ആച്ചിയെന്ന് അടുപ്പക്കാര്‍ വിളിക്കുന്ന മനോരമക്ക് തമിഴ് സിനിമാലോകം കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി. മൃതദേഹം ഞായാറാഴ്ച വൈകുന്നേരത്തോടെ ചെന്നൈ മൈലാപ്പൂരിലെ ശ്മശാനത്തില്‍ ഒൗദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ശനിയാഴ്ച രാത്രി 11.30ന് ചെന്നൈ ടി. നഗറിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതം മൂലമായിരുന്നു ഗോപിശാന്ത എന്ന മനോരമയുടെ അന്ത്യം.
ഭൗതിക ശരീരം അന്ത്യദര്‍ശനത്തിനുവെച്ച ചെന്നൈ ടി. നഗിലെ വീട്ടിലേക്ക് ആരാധകരും തമിഴ് സിനിമാലോകവും ഒഴുകിയത്തെിയിരുന്നു. രജനീകാന്ത്, കമല്‍ ഹാസന്‍ തുടങ്ങിയവര്‍ എത്തിയപ്പോള്‍ ആരാധകര്‍ കണ്ണീര്‍ തൂകി.
തമിഴ്നാട് നിയമസഭാ പ്രതിപക്ഷ നേതാവും നടനുമായ വിജയകാന്ത്, ശിവ കുമാര്‍, കെ. ഭാഗ്യരാജ്, അജിത്, കാര്‍ത്തി, നാസര്‍, വിശാല്‍, ശരത് കുമാര്‍, രാധിക, ഖുശ്ബു, ഇളയരാജ തുടങ്ങി സിനിമമേഖലയിലെ നാനാതുറയിലുള്ളവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. മരണം അറിഞ്ഞയുടന്‍ തമിഴ് സിനിമാ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു.
ഗവര്‍ണര്‍ കെ. റോസയ്യ, മുഖ്യമന്ത്രി ജയലളിത, ഡി.എം.കെ നേതാവ് കരുണാനിധി തുടങ്ങിയവര്‍ അനുശോചിച്ചു. തമിഴ് സിനിമാ ലോകത്തിന് മനോരമയുടെ വേര്‍പാട് തീരാ നഷ്ടമാണെന്ന് ജയലളിത അനുശോചന സന്ദേശത്തില്‍ അറിയിച്ചു. മനോരമ അവിസ്മരണീയമാക്കിയ ജില്‍ജില്‍ രമാമണി എന്ന കഥാപാത്രം തമിഴ് സിനിമാലോകത്തിന് ഒരിക്കലും മറക്കാനാവില്ളെന്ന് ഡി.എം.കെ. ട്രഷറര്‍ എം.കെ. സ്റ്റാലിന്‍ പറഞ്ഞു.
ഡോക്ടറാകാന്‍ ആഗ്രഹിച്ച് പിന്നീട് അഭിനയകലയിലത്തെിയതാണ് മനോരമയുടെ ജീവിതം. അമ്മയുടെ ആഗ്രഹം അതായിരുന്നെങ്കിലും സാഹചര്യങ്ങള്‍ അതിന് അനുവദിച്ചില്ളെന്ന് മനോരമ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 1500 സിനിമകളിലും ആയിരത്തോളം നാടകവേദികളിലും സീരിയലുകളിലും വേഷമിട്ടു. മുന്നൂറോളം ഗാനങ്ങളും ആലപിച്ചു.
നാടക അഭിനയം കണ്ട എസ്.എസ് രാജേന്ദ്രനാണ് മനോരമയെ സിനിമയിലേക്ക് ക്ഷണിക്കുന്നത്. സ്വന്തം സ്വരത്തില്‍ പാടി അഭിനയിക്കുന്നതിലും സ്വന്തം വഴിത്താര വെട്ടി. ചില സിനിമകളില്‍ ടി.എം സൗന്ദരാജിനൊപ്പം ക്ളാസിക്കല്‍ പാട്ടുകള്‍ പാടിയിട്ടുമുണ്ട്.
എം.എസ്. വിശ്വനാഥനും എര്‍.ആര്‍. റഹ്മാനും ഈണമിട്ട പാട്ടുകള്‍ക്കും സ്വരം നല്‍കി. 2013ല്‍ ഇറങ്ങിയ സിങ്കം 2 ആണ് പ്രധാന വേഷം കൈകാര്യം ചെയ്ത അവസാന ചിത്രം.
1970ല്‍ ഇറങ്ങിയ ആന വളര്‍ത്തിയ വാനമ്പാടിയുടെ മകന്‍ ആണ് ആദ്യ മലയാള ചിത്രം. വിദ്യാര്‍ഥികളെ ഇതിലെ ഇതിലെ, പ്രത്യക്ഷ ദൈവം, സ്നേഹബന്ധനം, മധുവിധു തീരും മുമ്പെ, ആണ്‍കിളിയുടെ താരാട്ട്, വീണ്ടും ലിസ, 1990ല്‍ ഇറങ്ങിയ ആകാശ കോട്ടയിലെ സുല്‍ത്താന്‍, മില്യേനിയം സ്റ്റാര്‍സ് (2000), സീതാ കല്യാണം (2006), മൗര്യന്‍ (2007) തുടങ്ങിയ ഇരുപത്തിയഞ്ചോളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു. മലയാളത്തില്‍ സുകുമാരി പ്രിയ സുഹൃത്തായിരുന്നു.
എല്ലാ സ്വകാര്യ ദു$ഖങ്ങളും മാറ്റിവെച്ച് മകന്‍ ഭൂപതിക്കുവേണ്ടിയാണ് ഞാന്‍ ജീവിച്ചതെന്നും മനോരമ ഒരിക്കല്‍ വേദിയില്‍ പറഞ്ഞിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.