ചലച്ചിത്ര നിർമാതാവ് എം.ഒ ജോസഫ് അന്തരിച്ചു
text_fieldsതിരുവനന്തപുരം: ആദ്യകാല ചലച്ചിത്ര നിർമാതാവ് എം.ഒ ജോസഫ് അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈ സാന്തോമിലെ വീട്ടിൽ ഉച്ചക്ക് ശേഷം 2.45നായിരുന്നു മരണം. മഞ്ഞിലാസ് എന്ന ബാനറിൽ 26 ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്. 1968 ൽ ഇറങ്ങിയ 'യക്ഷി'യാണ് ആദ്യചിത്രം. വാഴ്‌വേ മായം, അനുഭവങ്ങൾ പാളിച്ചകൾ, ഗുരുവായൂർ കേശവൻ, ചട്ടക്കാരി തുടങ്ങിയവ ശ്രദ്ധേയ സിനിമകളാണ്.
1967 ല്‍ രണ്ട് സുഹൃത്തുക്കളുടെ സഹായത്തോടെ നവയുഗ പിക്‌ചേഴ്‌സ് എന്ന കമ്പനി സ്ഥാപിച്ചാണ് എം.ഒ ജോസഫ് ചലച്ചിത്ര നിര്‍മാണ രംഗത്തിറങ്ങിയത്. പ്രേംനസീര്‍ നായകനായ നാടന്‍ പെണ്ണാണ് ആദ്യ ചിത്രം. നവയുഗയുടെ ബാനറില്‍ 1968 ല്‍ തോക്കുകള്‍ കഥ പറയുന്നു എന്ന ചിത്രവും നിര്‍മിച്ചു.പിന്നീടാണ് മഞ്ഞിലാസ് ഫിലിംസ് എന്ന സ്വന്തം സ്ഥാപനം ആരംഭിച്ചത്. യക്ഷിയാണ് മഞ്ഞിലാസിന്‍റെ ആദ്യ ചിത്രം. 1985 ല്‍ പുറത്തിറങ്ങിയ പാറയാണ് അവസാനം നിര്‍മിച്ച ചിത്രം.
കുഞ്ഞമ്മയാണ് ഭാര്യ. മക്കള്‍: ജോസി, മാത്യു, ബീന (ഡല്‍ഹി), (റൂബി മസ്‌ക്കറ്റ്),അനു( മുംബൈ)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.