Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഡി-സിനിമാസ്...

ഡി-സിനിമാസ് സര്‍ക്കാര്‍ ഭൂമി ​ൈകയേറിയെന്ന ഹരജി നിലനില്‍ക്കില്ലെന്ന് കോടതി

text_fields
bookmark_border
dcinemaas
cancel

തൃശൂർ: ചാലക്കുടിയിലെ ഡി-സിനിമാസ് സര്‍ക്കാര്‍ ഭൂമി ​ൈകയേറിയതുമായി ബന്ധപ്പെട്ട് നല്‍കിയ ഹരജി നിലനില്‍ക്കില്ലെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി. ഹരജിക്കാരനോട് വിജിലൻസ് റിപ്പോർട്ടിൽ ആക്ഷേപം ബോധിപ്പിക്കാൻ കോടതി നിർദേശിച്ചു. കേസ് നവംബർ 10ന് പരിഗണിക്കും. 

ഡി-സിനിമാസ് ഭൂമി ​ൈകയേറ്റത്തിൽ മുൻ കലക്ടർ എം.എസ്. ജയ, ദിലീപ് എന്നിവർ​െക്കതിരെ അന്വേഷണം വേണമെന്നും ഭൂമി വാങ്ങാൻ നടൻ കലാഭവൻ മണിയുടെ പണം  വിനിയോഗിച്ചിട്ടുണ്ടോയെന്ന്​ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ്​ പൊതുപ്രവർത്തകൻ പി.ഡി. ജോസഫ്​ ഹരജി നൽകിയത്.

ഇതു സംബന്ധിച്ച് തൃശൂർ വിജിലൻസ് ഡിൈവ.എസ്.പി അന്വേഷണം നടത്തി കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ​ൈകയേറ്റമില്ലെന്നും അധികമായി കണ്ടെത്തിയ ഒന്നര സ​െൻറ് സമീപത്തെ ക്ഷേത്രത്തി​െൻറതാണെന്നുമുള്ള റവന്യു രേഖകൾ വിലയിരുത്തിയായിരുന്നു വിജിലന്‍സ് റിപ്പോര്‍ട്ട്. അനധികൃത നിർമാണം നടന്നിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

പരാതി വിജിലൻസ് കോടതിയുടെ പരിധിയിൽ നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയ കോടതി പരാതിക്കാരന് പുതിയ പരാതിയോ റിപ്പോർട്ടിെനതിരായ ആക്ഷേപമോ സമര്‍പ്പിക്കാന്‍ സമയം അനുവദിക്കാമെന്ന്​ അറിയിച്ചു. വിജിലൻസ് റിപ്പോർട്ടിനെതിരെ ആക്ഷേപം ബോധിപ്പിക്കുമെന്ന് പി.ഡി. ജോസഫ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovies newsthrissur vigilance courtD Cinemas CaseActor Dileep
News Summary - Dileep's D'Cinemas Case Thrissur Vigilance Court -Movies News
Next Story