രണ്ടാംദിനത്തിൽ കാഴ്ചയുടെ വസന്തം തീർത്തു ‘ഫിലാസ് ചൈല്‍ഡ്’
text_fieldsതിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാംദിനത്തില്‍ പ്രേക്ഷകരുടെ മനസ്സു നിറച്ച് ബ്രെറ്റ് മൈക്കല്‍ ഇന്നസിെൻറ ‘ഫിലാസ് ചൈല്‍ഡ്’. വെള്ളക്കാരനായ അനാഥബാലനെ എടുത്തുവളര്‍ത്തിയ കറുത്തവര്‍ഗക്കാരിയുടെ ജീവിതം പ്രമേയമാക്കിയ ചിത്രത്തിന് വന്‍ പ്രേക്ഷക പ്രീതിയാണ് ലഭിച്ചത്. ശനിയാഴ്ചത്തെ നാല് മത്സരചിത്രങ്ങളിൽ സിനിമ ഓപ്പറേറ്ററുടെ കഥ പറഞ്ഞ ജോസ് മരിയ കാബ്രലിെൻറ ‘ദി പ്രൊജക്ഷനിസ്റ്റും’ കൈയ്യടി നേടി. നിറഞ്ഞ സദസിലായിരുന്നു പ്രദര്‍ശനങ്ങൾ.
മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ഷെരീഫ് സി. സംവിധാനം ചെയ്ത മലയാള സിനിമ ‘കാന്തന്‍- ദി കളര്‍ ഓഫ് ലവ്’, ‘ഇന്ത്യന്‍ സിനിമ ഇന്ന്’ വിഭാഗത്തിൽ ഉള്‍പ്പെട്ട ചിത്രമായ ‘ആനന്ദി ഗോപാല്‍’ തുടങ്ങിയവ രണ്ടാം ദിനത്തില്‍ മികച്ച അഭിപ്രായം നേടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.