യു.എസിലേക്ക് പോകാനാവാതെ ഒാസ്കർ പട്ടികയിലുള്ള ഇറാൻ സംവിധായിക
text_fieldsതെഹ്റാൻ: യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ യാത്രാ വിലക്ക് ഇറാന്‍റെ ഒാസ്കാർ വനിതാ നോമിനിയായ ചലച്ചിത്ര സംവിധായികക്ക് വെല്ലുവിളിയാകുന്നു. ഇറാൻ സംവിധായിക നർഗീസ് അബയറിനാണ് ഒാസ്കർ ചടങ്ങുകളിൽ പങ്കെടുക്കാൻ അമേരിക്കയിലേക്ക് പോകാൻ കഴിയാത്തത്. നർഗീസിന്‍റെ ചിത്രം ബ്രീത്ത് (നഫസ് )ഒാസ്കറിൽ മികച്ച വിദേശ ഭാഷാ ചിത്രങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഇറാനടക്കം ആറു മുസ്ലിം രാജ്യങ്ങൾക്കാണ് ട്രംപ് അമേരിക്കയിലേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയത്.
സിനിമ-സംസ്കാരങ്ങൾക്ക് അതിർത്തികളില്ലെന്നും അവ മനുഷ്യരെ ഒന്നാക്കുകയുമാണ് ചെയ്യുകയെന്നും നർഗീസ് പറഞ്ഞു.
ബഹർ എന്ന പെൺകുട്ടിയുടെ ജീവിതമാണ് ചിത്രം പറയുന്നത്. ഇറാനിൽ സമ്മിശ്രപ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഇസ്ലാമിക് വിപ്ലവവും ഇറാൻ^ഇറാഖ് യുദ്ധവും രാജ്യത്തുണ്ടാക്കുന്ന മാറ്റങ്ങളാണ് ചിത്രം പറയുന്നത്.
മാജിദ് മജീദി, അസ്ഗർ ഫർഹാദി എന്നി ഇറാനിയൻ സംവിധായകർ നേരത്തെ ഒാസ്കർ പുരസ്കാരം നേടിയിരുന്നു. ഇതാദ്യമാണ് ഒരു വനിത സംവിധായിക പട്ടികയിൽ ഉൾപ്പെടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.