ടിപ്പു സുല്‍ത്താനകരുതെന്ന് രജനിയോട് ഹിന്ദുമുന്നണി
text_fieldsചെന്നൈ: ടിപ്പുസുല്‍ത്താന്‍െറ ജീവിതം വെള്ളിത്തിരയിലേക്ക് അവതരിപ്പിക്കാന്‍ തയാറെടുക്കുന്ന തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന് സംഘ്പരിവാര്‍ സംഘടനകളുടെ ഭീഷണി. ടിപ്പുവിന്‍െറ ജീവിതംപറയുന്ന നിര്‍ദിഷ്ട ചിത്രത്തില്‍ ടിപ്പുവായി അഭിനയിക്കരുതെന്ന് രജനികാന്തിനോട് ഹിന്ദുമുന്നണി നേതാവ് രാമഗോപാല്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
18ാം നൂറ്റാണ്ടില്‍ രാജ്യം ഭരിച്ച ടിപ്പു തന്‍െറ ഭരണകാലത്ത് തമിഴ് ജനതയെ ആക്രമിച്ചതായി ചരിത്രം പറയുന്നതിനാല്‍ രജനി അഭിനയിക്കരുത്. ടിപ്പുവിന്‍െറ ഭരണകാലത്ത് തന്‍െറ കുടുംബത്തെ കോയമ്പത്തൂരില്‍നിന്ന് പാലക്കാട്ടേക്ക് ആക്രമിച്ച് തുരത്തിയതായി തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം.ജി.ആര്‍ ആത്മകഥയില്‍ പറഞ്ഞിട്ടുണ്ട്. ആക്രമണകാരിയായ മുസ്ലിം ഭരണാധിപന്‍െറ ജീവിതം പകര്‍ത്തുന്നത് എം.ജി.ആറിന്‍െറ ഓര്‍മകളെ നിന്ദിക്കുന്നതിന് തുല്യമായിരിക്കുമെന്നും ഹിന്ദുമുന്നണി നേതാവ് രജനിയെ ഓര്‍മിപ്പിച്ചു.
ടിപ്പുസുല്‍ത്താന്‍െറ ജീവിതംപറയുന്ന ചിത്രത്തില്‍ ടിപ്പുവായി അഭിനയിക്കാന്‍ രജനിയെ ക്ഷണിച്ചതായി സിനിമാ നിര്‍മാതാവായ അശോക് കെനി കഴിഞ്ഞ ചൊവ്വാഴ്ച ബംഗളൂരുവില്‍ വെളിപ്പെടുത്തിയിരുന്നു.
ഹിന്ദുമുന്നണി നേതാവിന്‍െറ പ്രസ്താവനയെ പിന്തുണച്ച് സംസ്ഥാനത്തെ മുതിര്‍ന്ന ബി.ജെ.പി നേതാവായ എല്‍. ഗണേഷനും രംഗത്തത്തെി. ചരിത്ര വസ്തുതകളുടെ അടിസ്ഥാനത്തില്‍ രാമഗോപാലിന്‍െറ പ്രസ്താവനയില്‍ തെറ്റില്ളെന്ന് ഗണേഷന്‍ പറഞ്ഞു.
ഏതുവേഷവും കൈകാര്യം ചെയ്യുക എന്നത് കലാകാരന്‍െറ അവകാശമാണെന്ന് നടനും തമിഴ്നാട് നിയമസഭാംഗവും തമിഴ് താരസംഘടന പ്രസിഡന്‍റുമായ ആര്‍. ശരത് കുമാര്‍ പറഞ്ഞു. എന്നാല്‍, പ്രത്യേക സമുദായത്തെ വേദനിപ്പിക്കുന്നതാണ് പ്രമേയമെങ്കില്‍ അഭിനയിക്കണോ വേണ്ടയോ എന്നത് നടന്‍െറ വിവേചന അധികാരത്തില്‍ പെട്ടതാണെന്നും ശരത് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.