'വിസാരണ'ക്ക് ഒാസ്കാർ നോമിനേഷൻ
text_fieldsന്യൂഡൽഹി: ദേശീയ അവർഡ് നേടിയ തമിഴ് ചലച്ചിത്രം വിസാരണക്ക് ഒാസ്കാർ നോമിനേഷൻ. ലഭിച്ചതെന്ന് 29 ചിത്രങ്ങളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട വിസാരണ ഇന്ത്യ ഒൗദ്യോഗികമായി നോമിനേഷൻ ചെയ്തതായി ഫിലിം ഫെഡറേഷൻ ഒാഫ് ഇന്ത്യ സെക്രട്ടറി ജനറൽ സുപ്രൻ സെന്നാണ് മാധ്യമങ്ങളെ അറിയിച്ചത്. വിദേശഭാഷാ സിനിമാ വിഭാഗത്തിലാണ് നോമിനേഷൻ ലഭിച്ചത്.
എം. ചന്ദ്രകുമാറിെൻറ ലോക്ക് അപ് എന്ന നോവിലിനെ ആസ്പദമാക്കി നടൻ ധനുഷ് നിർമാണവും വെട്രൈയ്മാരൻ സംവിധാനവും നിർവഹിച്ച ചിത്രമാണ് വിസാരണി. ദിനേഷ് രവി, ആനന്ദി ആടുകലം മുരുഗദോസ് എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച ചിത്രത്തിൽ പൊലിസ് പീഡനം, അഴിമതി, അനീതി തുടങ്ങിയവയാണ്പ്രധാന പ്രമേയം. തമിഴ്നാട്ടിൽ മികച്ച ചിത്രം, മികച്ച സഹനടൻ, എഡിറ്റിങ്വിഭാഗങ്ങളിലും വിസാരണക്ക് പുരസ്കാരം ലഭിച്ചു.
72ാമത് വെനിസ് ചലച്ചചിത്ര മേളയിൽ ശ്രദ്ധ പിടിച്ചുപറ്റിയ വിസാരണിക്ക് ആംനസ്റ്റി ഇൻറർനാഷനൽ ഇറ്റാലിയ അവാർഡും ലഭിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.