മറക്കാനാവില്ല, മലയാളിക്ക് ആ കപ്പടാമീശക്കാരനെ
text_fieldsഇന്‍ ഹരിഹര്‍നഗറിലെ നായികയുടെ മുത്തശന്‍, മഴവില്‍കാവടിയിലെ മണ്ടനായ കാര്യസ്ഥന്‍ എന്നിങ്ങനെയുള്ള കഥാപാത്രങ്ങളെ മലയാള സിനിമാസ്വാദകര്‍ക്ക് മറക്കാനാവില്ല. പറവൂര്‍ ഭരതന്‍ എന്ന മലയാളത്തിന്‍െറ തഴക്കവും വഴക്കവുമുള്ള നടന്‍ ആയിരത്തോളം സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ അഭിനയിച്ചിട്ടാണ് ജീവിതത്തില്‍ നിന്നും മടങ്ങൂന്നത്. അത്യപൂര്‍വ്വമായ ആ ഭാഗ്യം ലഭിച്ച അപൂര്‍വം പേരില്‍ ഒരാള്‍. അരനൂറ്റാണ്ട് മുമ്പു തന്നെ സിനിമയില്‍ വില്ലനായി അവതരിപ്പിക്കപ്പെ വ്യക്തിയായിരുന്നു അദ്ദേഹം. ക്രൗര്യം മുറ്റിയ കണ്ണുകളും കപ്പടാമീശയും എന്തും ചെയ്യാന്‍ മടിക്കാത്ത പ്രകൃതവുമുള്ള വില്ലന്‍ കഥാപാത്രങ്ങള്‍ അദ്ദേഹത്തെ പെട്ടെന്ന് വ്യത്യസ്തനാക്കി.അതിനൊപ്പം സ്വഭാവനടനായും തിളങ്ങാന്‍ തുടങ്ങി. പി.എന്‍ മേനോന്‍െറ ‘ഓളവും തീരവും’ സിനിമയില്‍ പറവൂര്‍ ഭരതന്‍െറ കഥാപാത്രം മീശ പിരിച്ച് പറയുന്ന പഞ്ച് ഡയലോഗുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ആണുങ്ങള്‍ക്കുള്ളതാണെന്ന്. അന്ന് അതുകേട്ട് തിയറ്ററില്‍ കൂട്ട കൈയടി മുഴങ്ങിയിരുന്നുവത്രെ.
പിന്നെ കാലം ചെന്നപ്പോള്‍ പറവൂര്‍ ഭരതന്‍ വില്ലന്‍ വേഷത്തില്‍ നിന്ന് പതിയെ കൂടു മാറി. ഹാസ്യവേഷങ്ങളില്‍ വന്ന് മലയാളിയെ കുടുകുടെ ചിരിപ്പിച്ചു. കപ്പടാ മീശയിലെ ക്രൗര്യ ഭാവത്തെ മലയാളി ചിരിയിലേക്ക് പറിച്ചുനട്ടു. കൊമ്പു കൂര്‍ത്ത മീശയും ഉണ്ടക്കണ്ണുകളും നര്‍മത്തിന്‍്റെ മേമ്പൊടികള്‍ ആയി. കൊച്ചുകുട്ടികള്‍ വിരട്ടിയാല്‍ പോലും ഓടിക്കളയുന്ന പേടിത്തൊണ്ടന്‍, ആന മണ്ടത്തരങ്ങള്‍ എഴുന്നള്ളിക്കുന്ന പാവത്താന്‍ അങ്ങനെ ചിരി പടര്‍ത്തിയ എത്രയെത്ര നേരമ്പോക്കുകള്‍..
1929 ല്‍ വടക്കന്‍ പറവൂരിലെ വാവക്കാടാണ് പറവൂര്‍ ഭരതന്‍്റെ ജനനം. പിതാവ് മരിച്ചതോടെ ദാരിദ്ര്യത്തിന്‍െറ തുരുത്തില്‍ ഒറ്റപ്പെട്ടു കുടുംബം. ഭരതന്‍െറ പഠനം സ്കൂള്‍ ക്ളാസിലേ നിലച്ചു. അഭിനയത്തോടുള്ള ഭ്രമം തലക്കു പിടിച്ച ബാലന്‍ നാടകക്കളരിയിലേക്കിറങ്ങി. പതിനഞ്ച് വയസിനുള്ളില്‍ തന്നെ നാട്ടുമ്പുറത്തെ അമച്വര്‍ നാടകവേദിയില്‍ എണ്ണം പറഞ്ഞ നടനായി. അന്ന് അമച്വര്‍ നാടകങ്ങള്‍ക്ക് സ്വീകാര്യത കൂടുതലുമായിരുന്നു. പി.ജെ. ആന്‍റണിയുടെ 'തെറ്റിദ്ധാരണ', എന്‍.ഗോവിന്ദന്‍കുട്ടിയുടെ 'ശരിയോ തെറ്റോ' , കെടാമംഗലം സദാനന്ദന്‍റെ' ജയിലിലേക്ക്' 'പിലാത്തോസിന്‍റെ മരണം', ചിറ്റൂര്‍ മാധവന്‍കുട്ടി മേനോന്‍്റെ 'നാടകം' എന്നിങ്ങനെ 500 നാടകങ്ങളിലാണ് അദ്ദേഹം അഭിനയിച്ചത്.
1951 ല്‍ 'രക്തബന്ധം' എന്ന സിനിമയില്‍ മുഖംകാണിച്ചാണ് ഭരതന്‍്റെ സിനിമാ പ്രവേശം. 1964 ല്‍ 'കറുത്ത കൈ' എന്ന ചിത്രത്തില്‍ കൂടി വില്ലന്‍ വേഷം അവതരിപ്പിച്ച് അദ്ദേഹം തന്‍െറ സിനിമയിലെ അടയാളപ്പെടുത്തലുകള്‍ക്ക് തുടക്കം കുറിച്ചു.
നാടകങ്ങളില്‍ ഒപ്പമഭിനയിച്ച തങ്കമണിയെയാണ് അദ്ദേഹം ജീവിതസഖിയാക്കിയത്. ഏതാനും വര്‍ഷം മുമ്പുവരെ അദ്ദേഹം സിനിമകളില്‍ അഭിനയിച്ചു. എന്നാല്‍ ദാരിദ്ര്യത്തിന്‍െറ പിടിയിലായിരുന്നു അവസാന കാലം. 23 സെന്‍റ് ഭൂമിയും ചെറിയ വാര്‍ക്കവീടും മാത്രമായിരുന്നു ആകെയുള്ള കൈ മുതല്‍. ഒരു കാലത്ത് വെള്ളിത്തിരയില്‍ സജീവ സാന്നിധ്യമായിരുന്നവരില്‍ പലരെയും പോലെ ദാരിദ്ര്യവും കഷ്ടപ്പാടും അദ്ദേഹത്തെയും വിട്ടുപോയില്ല. ജീവിതത്തെക്കാള്‍ കൂടുതല്‍ കലയെ സ്നേഹിക്കുന്നതും കലയെ തൊഴിലായി കണ്ട് പ്രതിഫലം കണക്ക് പറഞ്ഞ് വാങ്ങാത്തതുമായിരിക്കും ഇവരുടെയൊക്കെ ‘പിഴവ്’.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.