Begin typing your search above and press return to search.
Photo of the day
camera_alt
ഉപജീവനം നിലച്ച് പകച്ചുപോയ കോവിഡ് കാലത്തെ മെല്ലെ മെല്ലെ അതിജീവിക്കുകയാണ് ഓരോ കുടുംബവും... ഉണ്ടായിരുന്ന തൊഴിൽ നഷ്ടപ്പെട്ടപ്പോൾ ‘വാ കീറിയ ദൈവം ഇര തരുമെന്ന്’ കരുതാതെ കഴിയാവുന്ന തൊഴിലിന് ഇറങ്ങുകയാണ് മിക്കവരും.
ജീവിതം തിരിച്ചു പിടിക്കാൻ രാപ്പകൽ കഷ്ടപ്പെടുന്നവർക്ക് വനിതാദിനം ഒരു വെറും ദിനംമാത്രം. കതൃക്കടവ് തുണ്ടിപ്പറമ്പിൽ റോസി അവരിൽ ഒരാളാണ്. പകൽ എളമക്കരയിൽ വീട്ടുജോലി, രാത്രിയിൽ തട്ടുകട. ലിംഗ സമത്വത്തിന്റെ വലിയ ചിന്തകൾ പ്രസക്തമാകുന്ന ഇക്കാലത്ത് കണ്ണിൽപെടാതെ പോകുന്ന ഇത്തരക്കാർക്ക് കൂടിയുള്ളതാവട്ടെ ഈ ദിനം..
വനിതാദിന സ്പെഷ്യലാ....!!
date_range 8 March 2021 10:04 AM IST