മതേതര സോപാനം പാട്ടുകാരന്‍
text_fieldsമേള കലാകാരനാകുന്നതില്‍ ജൗഷല്‍ ബാബുവിന് മതം ഒരു തടസ്സമായില്ല; എന്നാല്‍ ചെറിയ ചില എതിര്‍പ്പുകള്‍ വീട്ടില്‍ നിന്നും ചുറ്റുപാടു നിന്നും ഉണ്ടായെങ്കിലും സോപാന സംഗീതം എന്ന ക്ഷേത്രശ്രീകോവിലിനു മുന്നില്‍ അനുഷ്ഠിക്കുന്ന കല വേദികളില്‍ അവതരിപ്പിക്കുകയും ക്ഷേത്ര ജീവനക്കാരനായി തുടരാന്‍ കഴിയുകയും ചെയ്യുന്നത് എറണാകുളം പള്ളുരുത്തി സ്വദേശിയായ നൗഷല്‍ ബാബുവിന് അത്ര വലിയ കാര്യമായി തോന്നുന്നില്ല. ‘എന്‍െറ മതജീവിതം ഒന്നിനും തടസ്സമാകുന്നില്ല. ഞാന്‍ എന്‍െറ മതാനുസൃതമായി മാത്രമാണ് ജീവിക്കുന്നത്. വെള്ളിയാഴ്ചകളില്‍ ജുമുഅ നമസ്കാരം മുടക്കാറില്ല. ഇപ്പോള്‍ കൃത്യമായി നോമ്പെടുക്കുന്നു. ക്ഷേത്രത്തില്‍ ഞാനൊരു ജീവനക്കാരന്‍ മാത്രമാണ്.’- ജൗഷല്‍ പറയുന്നു.
മേള കലാകാരനായാണ് ജൗഷല്‍ ഈ രംഗത്തേക്ക് ആദ്യം ചുവടുവെക്കുന്നത്. ചെണ്ടയോടുള്ള താല്‍പര്യം കൊണ്ട് ചെണ്ട പഠിച്ചു. അത് സ്കൂളില്‍ അവതരിപ്പിച്ചു. സ്കൂളിലെ ചെണ്ടമേള ഗ്രൂപ്പില്‍ ചേര്‍ന്ന് മല്‍സരങ്ങളില്‍ പങ്കെടുത്തു. 95ല്‍ സംസ്ഥാന തലത്തില്‍തന്നെ സ്കൂള്‍ ടീം ഒന്നാം സമ്മാനം നേടി. നായരമ്പലം ഉണ്ണി ദയാനന്ദന്‍ മാഷായിരുന്നു ഗുരു. തായമ്പകയിലും പഞ്ചവാദ്യത്തിലും പരിശീലനം നേടി. പിന്നീട് ക്ഷേത്ര ജീവനക്കാരനാകാനായിരുന്നു ജൗഷലിന് നിയോഗം. തന്‍െറ ഉമ്മക്കോ ബാപ്പക്കോ ഭാര്യക്കോ ഇക്കാര്യത്തില്‍ എതിര്‍പ്പുണ്ടായിരുന്നില്ല.
ക്ഷേത്രത്തില്‍ പൂജകൊട്ട് കലാകാരനായിട്ടായിരുന്നു തുടക്കം.
ആദ്യം ചെണ്ട, തിമില,ഇടക്ക എന്നിവ കൊട്ടുന്ന ഡ്യൂട്ടിയായിരുന്നു. എന്നാല്‍ അവിടത്തെ സോപാന ഗായകനായിരുന്ന ഗുരുനാഥന്‍ ഉണ്ണിദയാനന്ദന്‍ മാഷിന്‍െറ വിയോഗത്തോടെ ക്ഷേത്ര കമ്മിറ്റി സോപാന ഗായകനായി ജൗഷലിനെ നിയമിക്കുകയായിരുന്നു.
പൂജകൊട്ട് അല്ളെങ്കില്‍ കൊട്ടിപ്പാടിസേവ എന്നറിയപ്പെടുന്ന അഷ്ടപദി ആലാപനം ക്ഷേത്രങ്ങളില്‍ മാരാരുടെ ചുമതലയാണ്. ഈ നിയോഗമായിരുന്നു ഗുരുവിന്‍െറ മരണശേഷം ജൗഷലിനെ തേടിയത്തെിയത്. പിന്നീട് ക്ഷേത്രത്തില്‍ സ്ഥിരം ജീവനക്കാരനായി. ഇതത്തെുടര്‍ന്നാണ് സോപാനസംഗീതം പഠിക്കാനാരംഭിച്ചത്. സോപാനസംഗീതം പഠിക്കാതെ കൊട്ടിപ്പാടിസേവ നടത്താന്‍ കഴിയില്ല. അങ്ങനെ പഠിക്കാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ നാലു കൊല്ലമാകുന്നു.
കേഷത്രത്തിലായിരുന്നു അരങ്ങേറ്റം നടത്തിയത്. ശ്രീനാരായണ ഗുരു ശിവപ്രതിഷ്ഠ നടത്തിയ പള്ളുരുത്തി ശ്രീ ഭവാനീശ്വരം ക്ഷേത്രത്തിലാണ് ജൗഷല്‍ പാടുന്നതും ജോലി ചെയ്യുന്നതും. അതിനാല്‍ കാര്യമായ മുറുമുറുപ്പൊന്നും സമൂഹത്തില്‍ നിന്നുണ്ടായില്ല. എന്നാല്‍ ഇടക്കിടെില മുറുമുറുപ്പുകളും സംസാരങ്ങളും ഉണ്ടാകാറുണ്ടെങ്കിലും അത് വിലക്കെടുക്കാറില്ല. എന്നാല്‍ മീഡിയയിലൂടെ അറിയപ്പെടതോടെ അത്തരം മുറുമുറുപ്പുകള്‍ നിലച്ചതായും ജൗഷല്‍ പറഞ്ഞു.
താന്‍ അധികമൊന്നും പഠിച്ചിട്ടില്ല. ഇപ്പോള്‍ പുറത്തൊക്കെ പാടിത്തുടങ്ങുന്നു. അതിന് സഹായിച്ചത്് ഞെരളത്ത് രാമപ്പൊതുവാളിന്‍െറ മകനായ ഹരിഗോവിന്ദനാണെന്ന് ജൗഷല്‍ പറയുന്നു. കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് നടന്ന സോപാനസംഗീതോല്‍സവത്തില്‍ പ്രമുഖ കലകാരന്‍മാരോടൊപ്പമാണ് ജൗഷല്‍ സോപാനസംഗീതം അവതരിപ്പിച്ചത്.
ഈ മേഖലയില്‍ തന്നെ തുടരാനാണ് നിലവില്‍ ജൗഷലിന്‍െറ തീരുമാനം. ഒരു കലാകാരനെന്ന നിലയില്‍ സമൂഹം വില കല്‍പിക്കുന്നു. അതില്‍ സംതൃപ്തനാണെന്നും ഈ പാട്ടുകാരന്‍ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.