Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2016 10:05 PM IST Updated On
date_range 10 Aug 2016 10:05 PM ISTബ്രഹ്മാനന്ദന്‍: കാലം മറക്കാത്ത ഭാവഗായകന്‍
text_fieldsbookmark_border
മലയാളികള്‍ മനസ്സിലോമനിക്കുന്ന ഗായകനാണ് ബ്രഹ്മാനന്ദന്‍. അദ്ദേഹത്തിന്‍െറ ആരാധകര്‍ക്കിന്നും തൃപ്തിയായിട്ടില്ല അദ്ദേഹത്തിന്‍െറ പാട്ടുകള്‍കേട്ട്. അതുപോലെ എത്രയോ ഗാനങ്ങള്‍ പാടേണ്ടിയിരുന്ന ഗായകന്‍െറ കരിയര്‍ ഇടക്ക് മുറിഞ്ഞുപോയി അദ്ദേഹം വിസ്മൃതിയിലേക്ക് പതിയെ ആണ്ടുപോയെങ്കിലും നല്ലവരായ ആരാധകര്‍ അതിന് വിട്ടുകൊടുത്തില്ല., എങ്കിലും സിനിമാമേഖല അദ്ദേഹത്തോടു നീതികാട്ടിയില്ളെന്ന് എല്ലാ ആരാധകരും വിശ്വസിക്കുന്നു. അതിന്‍െറ വേദന ആ ഗായകനെ വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു, എന്നാല്‍ തളര്‍ത്തിയില്ല. ഭജനകളും ഭാഗവതപാരായണവും അദ്ദേഹം നടത്തിയിരുന്നു. എന്നാല്‍ അവസാന കാലത്ത് അദ്ദേഹം തിരിച്ചറിഞ്ഞത് അദ്ദേഹത്തിന്‍െറ മകനും ഗായകനുമായ രാകേഷ് ബ്രഹ്മാനന്ദന്‍ അനുസ്മരിച്ചിട്ടുണ്ട്. അദ്ദേഹം തൃപ്തനായിരുന്നു എന്നാണ് രാകേഷ് പറഞ്ഞത്. വീട്ടില്‍ തനിച്ചിരിക്കുന്ന കാലത്ത് അദ്ദേഹം വെളുപ്പിനേ എഴുന്നേല്‍ക്കുമായിരുന്നു. ടി.വിയില്‍ പഴയ പാട്ടുകളുടെ പരിപാടിയാണ് അധികവും കാണുക. അദ്ദേഹം പോലും മറന്നിരുന്ന പല പാട്ടുകളും പിന്നീട് ടി.വിയില്‍ കേള്‍ക്കുമ്പോള്‍ പറയും; ‘ഞാന്‍ തൃപ്തനാണ്; ഇത്രയും മനോഹരമായ കുറെ പാട്ടുകള്‍ പാടാന്‍ കഴിഞ്ഞല്ളൊ’. ആ സംതൃപ്തിയോടെയാണ് 12 വര്‍ഷം മുമ്പ ് ആഗസ്റ്റ് 10ന് അദ്ദേഹം വിടപറഞ്ഞത്.
മലയാളികളില്‍ ഒരു വലിയവിഭാഗവും ബ്രഹ്മാനന്ദന്‍െറ പാട്ടുകള്‍ ഇഷ്ടപ്പെടുന്നവരാണ്. എന്നാല്‍ അദ്ദേഹത്തിന്‍െറ പാട്ടുകള്‍ മാത്രം മനസ്സില്‍ താലോലിച്ച് നടക്കുന്ന കുറെ ആരാധകരുമുണ്ട്. അതിലൊരാളെ അദ്ദേഹത്തിന്‍െറ മകന്‍ തന്നെ നേരിട്ട് കണ്ടത് വലിയ അനുഭവമായിരുന്നു. ഒരു സുഹൃത്തിനെ കാണാന്‍ കോഴിക്കോട്ടുപോയ രാകേഷിന് അദ്ദേഹത്തോടൊപ്പം ഒരു ബാറില്‍ കുറെ സമയം ചിലവഴിക്കേണ്ടി വന്നു. മറ്റൊന്നിനുമായിരുന്നില്ല, ബ്രഹ്മാനന്ദന്‍െറ ഒരു ആരാധകനെ കാട്ടിക്കൊടുക്കാനായിരുന്നു. അവിടെ മിക്കവാറും ബ്രഹ്മാനന്ദന്‍െറ പാട്ടുകള്‍ പാടുന്ന ഒരാരാധകനെ സുഹൃത്ത് പരിചയപ്പെടുത്തി. അദ്ദേഹം സുഹൃത്തുക്കളോടൊപ്പം മദ്യപിച്ചാലും ഇല്ളെങ്കിലും ബ്രഹ്മാനന്ദന്‍െറ പാട്ടുകള്‍ മാത്രമേ പാടുകയുള്ളൂ. ഇദ്ദേഹത്തെ നേരിട്ടു കണ്ട രാകേഷിന് അത് കണ്ണുനനയിക്കുന്ന അനുഭവമായിരുന്നു. ബ്രഹ്മാനന്ദനെ എന്നും മനസ്സിലാരാധിക്കുന്ന അദ്ദേഹത്തിന്‍െറ ഓരോ പാട്ടും ഓര്‍ക്കുന്ന, പാടുന്ന ഒരു ആരാധകന്‍.
ചെന്നെയില്‍ താമസിക്കുന്ന കാലത്ത് ഒരു വിവാഹത്തിന് ബ്രഹ്മാനന്ദന്‍െറ കച്ചേരി. അതു കേള്‍ക്കാന്‍ കൂടിയവരുടെ കുട്ടത്തില്‍ വിശിഷ്ടരായ രണ്ടുപേര്‍കൂടി ഉണ്ടായിരുന്നു; ഗാനഗന്ധര്‍വന്‍ യേശുദാസും രവീന്ദ്രനും. കച്ചേരി കേള്‍ക്കുന്നതിനിടെ യേശുദാസ് രവീന്ദ്രനോട് പറഞ്ഞു; എനിക്കുശേഷം ഇവന്‍തന്നെയെന്ന്. സ്വകാര്യമായാണ് പറഞ്ഞതെങ്കിലും യേശുദാസിന്‍െറ വായില്‍ നിന്ന് അങ്ങനെയൊന്ന് കള്‍ക്കുക എന്നത് വലിയ സൗഭാഗ്യമാണ്. രവീന്ദ്രന്‍ തന്നെയാണ് ഇത് ബ്രഹ്മാനന്ദന്‍െറ കുടുംബത്തോട് പറഞ്ഞത്. ഇങ്ങനെ അതുല്യമായ സ്ഥാനമാണ് വലുതും ചെറുതുമായ അദ്ദേഹത്തിന്‍െറ ആരാധകടെ മനസ്സില്‍ അദ്ദേഹത്തിനുള്ളത്.
രാഘവന്‍ മാഷിന്‍െറ പ്രിയ ഗായകനായ, ആദ്യ ഗാനംതന്നെ ഹിറ്റാക്കിയ ഈ ഗായകനെ അന്നത്തെ പ്രമുഖനായ ദേവരാജന്‍മാഷ് അവഗണിച്ചു. എന്നാല്‍ അര്‍ജുനന്‍മാഷും ദക്ഷിണാമൂര്‍ത്തിയും ബാബുരാജും പുകഴേന്തിയും ആര്‍.കെ ശേഖറും എ.ടി ഉമ്മറുമൊക്കെ അദ്ദേഹത്തിന് മനോഹരങ്ങളായ ഗാനങ്ങള്‍ നല്‍കി. ഇളയരാജയുടെ തമിഴ് ഗാനങ്ങളും അദ്ദേഹം പാടിയത് അധികമാര്‍ക്കും അറിയില്ല. ലക്ഷ്മികാന്ത് പ്യാരേലാലിന്‍െറ സംഗീതത്തില്‍ മലയാളഗാനവും ബ്രഹമാനന്ദന്‍ യേശുദാസിനൊപ്പം പാടി, ഉപഹാരം എന്ന ചിത്രത്തിനുവേണ്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story