വൈക്കം വിജയലക്ഷ്മിയും ശ്രീറാമും വീണ്ടും നല്ല പാട്ടുമായി
text_fieldsവൈക്കം വിജയലക്ഷ്മി, ശ്രീറാം കൂട്ടുകെട്ടില്‍ മറ്റൊരുഹിറ്റ് ഗാനം പിറന്നു. പാട്ട് യു ട്യൂബിലൂടെ ലോകത്തെവിടെയിരുന്നും കേള്‍ക്കാമെങ്കിലും സിനിമയിറങ്ങിയതിവിടല്ല; അങ്ങ് ഓസ്ട്രേലിയയില്‍. ‘ഓസ്ട്രേലിയ മൈ ഹാര്‍ട്ലാന്‍്റ്’ എന്ന പേരില്‍ അവിടത്തെ മലയാളികള്‍ നിര്‍മിച്ച സിനിമയിലാണ് മിലയാളിത്തമുള്ള ഗാനമിറങ്ങിയത്. ഓസ്ട്രേലിയന്‍ മലയാളികള്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ മെല്‍ബണ്‍, പെര്‍ത്ത്, അഡിലൈഡ് തുടങ്ങിയ തുടങ്ങിയ സ്ഥലത്തങ്ങളില്‍ നിന്നുള്ള നടീനടന്മാരാണ് അഭിനയിക്കുന്നത്. മലയാള സാഹിത്യരംഗത്തും അഭിനയ മികവിലും കഴിവ് തെളിയിച്ചവരാണ് സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. പൂര്‍ണമായും ഓസ്ട്രേലിയയില്‍ ഷൂട്ട് ചെയ്ത സിനിമ പ്രവാസ ജീവിതത്തിലെ നൊമ്പരങ്ങളും ഹാസ്യവും പ്രണയവും പങ്കുവെക്കുന്നു. മലയാളി താരങ്ങള്‍ക്കൊപ്പം മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരും സിനിമയില്‍ അഭിനയിക്കുന്നു. ഓസ്ട്രേലിയയുടെ സുന്ദരമായ ഭൂപ്രകൃതിയും ബീച്ചുകളും സിനിമയുടെ ആകര്‍ഷണങ്ങളാണ്.
നടന്‍ ശ്രീനിവാസനാണ് സിനിമയുടെ അവതരണം നിര്‍വഹിച്ചിരിക്കുന്നത്. കഥയും സംവിധാനവും ദിലിപ് ജോസ്. അമേരിക്ക, ഓസ്ട്രേലിയ, യൂറോപ്പ്,ഗള്‍ഫ് തുടങ്ങിയ ഇടങ്ങളിലേക്ക് കുടിയേറിയ മലയാളികള്‍ക്ക് സാംസ്കാരിക വൈരുധ്യങ്ങളുടെ ചുഴികളില്‍പെട്ട് ജീവിതത്തില്‍ പലപ്പോഴും പകച്ചു നില്ക്കേണ്ടി വരുന്നു. പുതുതലമുറ പാശ്ചാത്യ സംസ്കാരത്തിലേക്ക് വഴി മാറുമ്പോള്‍ പലപ്പോഴും മാതാപിതാക്കള്‍ നിസ്സഹായരായി നോക്കി നില്‍ക്കേണ്ടി വരുന്നു. പുതിയ സംസ്കാരത്തിന്‍്റെ സ്വാധീനം മുതിര്‍ന്നവരിലും ക്രമേണ മാറ്റങ്ങള്‍ കൊണ്ടുവരുന്നു . ഇത്തരത്തിലുള്ള മാറ്റങ്ങളും നിത്യജീവിതത്തിലെ സംഭവങ്ങളുമാണ് സിനിമയുടെ വിഷയം. സിനിമ ഓണത്തിന് റിലീസ് ചെയ്യും

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.