റമദാന്‍ സംഗീതമായി നിലാത്തട്ടം
text_fieldsറമദാന്‍ മധുരമായി പ്രമുഖ മ്യൂസിക് ലേബല്‍ ആയ Muzik247, 'നിലാത്തട്ടം' എന്ന ശ്രുതിമധുരമായ റൊമാന്‍്റിക് മാപ്പിള ആല്‍ബം പുറത്തിറക്കി. ഭാവസാന്ദ്രമായ ഈണങ്ങള്‍ കൊണ്ട് മാധുര്യം തുളുമ്പുന്ന ഗാനങ്ങള്‍ ഒരു നറുനിലാവ് പോലെ മോഹങ്ങളെയും പ്രതീക്ഷകളെയും തൊട്ടുണര്‍ത്തുന്നു. ലളിതസുന്ദരമായ വരികളാലും പുതുമയാര്‍ന്ന ഈണം കൊണ്ടും സമ്പന്നമായ ഓരോ ഗാനവും സംഗീതാസ്വാദകര്‍ക്ക് പ്രിയകരമാകും.
എല്ലാ ഗാനങ്ങളും റഫീക്ക് അഹമ്മദ് ആണ് എഴുതിയത്. അഫ്സല്‍ യൂസഫ് സംഗീതം നല്‍കിയിരിക്കുന്നു. നജിം അര്‍ഷാദ്, ചിന്മയി, സിതാര, സച്ചിന്‍ വാര്യര്‍, രഞ്ജിത്ത്, ശില്‍പ രാജു, പ്രസീദ ഗോവര്‍ദ്ധന്‍ തുടങ്ങിയ പ്രഗല്‍ഭരായ ഗായകര്‍ ഈ ആല്‍ബത്തില്‍ ഒരുമിക്കുന്നു. കൂടാതെ, ബോളിവുഡിലെ പ്രമുഖ ഗായിക അന്വേഷയുടെ മലയാളത്തിലെ അരങ്ങേറ്റം കുറിക്കുന്ന ആല്‍ബം കൂടിയാണ് 'നിലാത്തട്ടം'.
ഗാനങ്ങള്‍: 1. പെരുന്നാള്‍ (നജിം അര്‍ഷാദ് & അന്വേഷ) 2. നിലാവിന്‍്റെ (ചിന്മയി) 3. കരിവള (രഞ്ജിത്ത് & ശില്‍പ രാജു) 4. കനവിലെ (പ്രസീദ ഗോവര്‍ദ്ധന്‍ & അഫ്സല്‍ യൂസഫ്) 5. നിലാവിന്‍്റെ (നജിം അര്‍ഷാദ്) 6. പെരുന്നാള്‍ (അന്വേഷ) 7. കരിവള (സിതാര & അഫ്സല്‍ യൂസഫ്) 8. ആരംഭ (സച്ചിന്‍ വാര്യര്‍)
പാട്ടുകള്‍ കേള്‍ക്കാന്‍:
https://www.youtube.com/watch?v=h2uI_JRW4wY
'പെരുന്നാള്‍' എന്ന ഗാനത്തിന്‍്റെ മേക്കിംഗ് വീഡിയോ കാണാന്‍:
https://www.youtube.com/watch?v=ocbKO2Bgpfg

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.