നല്ല പാട്ടുകളുമായി ‘റാണി പത്മിനി’
text_fieldsആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘റാണി പത്മിനി’യിലെ ഗാനങ്ങള്‍ റിലീസ് ചെയ്തു. ബിജിബാലിന്‍െറ സംഗീതസംവിധാനത്തിലുള്ള ഗാനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് ഗാനാസ്വാദകര്‍ കാത്തിരുന്നത്. റഫീക്ക് അഹമ്മദ്ന്്റെയും നെല്ലായി ജയന്തയുടേയും വരികള്‍ക്ക് ബിജിബാല്‍ സംഗീതം നല്കിയ നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ‘വരൂ പോകാം പറക്കാം..’ എന്ന ഗാനം പാടിയത് ശ്വേത മേനോന്, ദേവ്ധത്ത്, ലോല എന്നിവര്‍ ചേര്ന്നാണ്റഫീക്ക് അഹമ്മദിന്‍െറ രചന. ‘ഒരു മകരനിലാവായ്..’ എന്ന ഗാനം ചിത്ര അരുണ്‍ പാടുന്നു. ‘പുതു പുതു..’ എന്ന നെല്ലായി ജയന്ത എഴുതിയ ഗാനം സൗമ്യ രാമകൃഷ്ണന് പാടുന്നു. റഫീക്ക് അഹമ്മദിന്‍െറ ‘മിഴിമലരുകള്‍..’ എന്ന ഗാനം സയോനാര പാടുന്നു.
മഞ്ജു വാര്യര്‍, റിമ കല്ലിങ്കല്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്ന 'റാണി പത്മിനി'യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്യാം പുഷ്ക്കരനും രവി ശങ്കറും ചേര്‍ന്നാണ്. സജിത മഠത്തില്‍, ജിനു ജോസഫ്, ശ്രീനാഥ് ഭാസി, സൗബിന് ഷാഹിര്‍, ദിലീഷ് പോത്തന്, ബിനു പപ്പു, രജിത മധു, ഹരീഷ് ഖന്ന എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഫോര്‍ട്ട് എന്്റര്ടൈന്മെന്്റിന്്റെ ബാനറില്‍ പി എം ഹാരിസും വി എസ് മുഹമ്മദ് അല്‍ത്താഫും ചേര്‍ന്ന് നിര്‍മ്മിച്ച 'റാണി പത്മിനി' ഒക്ടോബര്‍ 23ന് തിയേറ്ററുകളിലത്തെും.പാട്ടുകള്‍ കേള്‍ക്കാന്‍: https://www.youtube.com/watch?v=db9F9T_kcLU

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.