മഞ്ഞിന്‍ തേരേറി അണയുന്ന ശ്യാമസംഗീതം
text_fieldsഎഴുപതുകളിലും 80 കളിലും മലയാളിയുടെ മനംനിറച്ച് പാട്ടിന്‍റെ സുധാരസം പകര്‍ന്ന ശ്യാം എന്ന ടി. സാമുവല്‍ ജോസഫിന് ഇന്നും ഓരോ കേരളീയന്‍്റെയും അസ്വാദനത്തിന്‍റെ കോലായയില്‍ സ്വന്തമായി ഒരു ചാരുകസേരയുണ്ട്. ചെന്നൈ കോടമ്പക്കത്ത് താമസിക്കുന്ന ശ്യാം ഇപ്പോള്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായാണ് തന്‍റെ സമയം ഏറെയും ചിലവഴിക്കുന്നത്. അഗതികളെയും വികലാംഗരെയും സഹായിക്കാനായി പ്രവര്‍ത്തിക്കുന്നു അദ്ദേഹം നേതൃത്വം നല്‍കുന്ന ‘ചെന്നൈ കള്‍ച്ചറല്‍ അക്കാഡമി ആന്‍റ് ചാരിറ്റബിള്‍ ട്രസ്റ്റ്’. മലയാളത്തിനു സമ്മാനിച്ച ഹിറ്റുകളില്‍ ഏറ്റവും ഇഷ്ടപ്പെട്ടവ ഏതെന്ന് ചോദിച്ചപ്പോള്‍ ശ്യാം ആദ്യം മൂളിയത് ‘ദേവദാരു പൂത്തു’ എന്ന പാട്ടാസക്തരുടെ കാതിലും കരളിലും പൂത്ത പ്രതീക്ഷിത ഗാനം തന്നെ. ‘സ്വപ്നം കാണും പെണ്ണെ’,‘സംഗീതമധുരനാദം’, ‘മൈനാകം’, ‘രതിലയം’, നടോടിശീലുകളില്‍ നെയ്ത ‘കറുകറുത്തൊരു പെണ്ണാണ്’ തുടങ്ങിയ ഗാനങ്ങള്‍ തന്‍്റെ ഇഷ്ടഗാനങ്ങളില്‍ ചേര്‍ത്ത് വെക്കുന്നു ശ്യാം.
എം. എസ് വിശ്വനാഥനായിരുന്നു സമുവല്‍ ജോസഫിന് ശ്യാം എന്ന് നാമകരണം ചെയ്തത്. എ.ആര്‍ റഹ്മാന്‍്റെ പിതാവും സംഗീതസംവിധായകനുമായ ആര്‍.കെ ശേഖറും എം.എസ് വിശ്വനാഥനും ശ്യാമിന് മലയാള ചലചിത്ര ലോകത്തേക്ക് വഴികാട്ടികളായി. തിരശ്ശീലയില്‍ സംഗീതം ശ്യാം എന്ന് കാണുമ്പോള്‍ സിനിമാ കൊട്ടകയില്‍ കൈയ്യടി ഉയരുംവിധം വേഗത്തില്‍ ശ്യാം വളര്‍ന്നു. മെലഡിയുടെ അനര്‍ഗള സുന്ദരമായ ഒരു ഒഴുക്കായിരുന്നു അദ്ദേഹത്തിന്‍്റെ ഗാനങ്ങളെല്ലാം. ശ്രോതാക്കളെ ആനന്ദാനുഭൂതിയില്‍ രസിപ്പിച്ചിരുത്തുന്നതില്‍ ശ്യാമിന്‍റെ മിടുക്കും അപാരമായിരുന്നു. ശ്യാം ചെയ്ത സിനിമയുടെ പാശ്ച്ചാത്തല സംഗീതം പോലും ഹിറ്റായി. സി ബി ഐ ഡയറിക്കുറിപ്പിലെ തീം മ്യൂസിക് വന്‍ ഹിറ്റായിരുന്നു. പാട്ടിന് വേണ്ടിയായിരുന്നില്ല ‘മൈനാകം’ എന്ന പാട്ടിന്‍്റെ ട്യൂണ്‍ നിര്‍മ്മിച്ചത്. ട്യൂണിന്‍്റെ മനോഹാരിതകൊണ്ട് അത് പാട്ടിനുവേണ്ടി ഉപയോഗിക്കുകയായിരുന്നു. യുവഹൃദയങ്ങളേ ഇളക്കിമറിച്ച ‘ഒരു മധുരക്കിനാവിന്‍ ലഹരിയില്‍’ എന്ന ഗാനം ഇന്നും പഴക്കമേശാതെ ഹിറ്റായി തുടരുന്നു. പൂമാനമേഠ, പാവാടവേണം, ശ്രുതിയില്‍ നിന്നുയരും, വൈശാഖ സന്ധ്യേ, പൂന്തട്ടം പൊങ്ങുമ്പോള്‍, ശില്‍പി പോയാല്‍, ഒരു പ്രേമഗാനം പാടി, ഒരു ചിരി കാണാന്‍, ഇതിലെ ഏകനായ് തുടങ്ങി വെള്ളിത്തിരയില്‍ ഹിറ്റുകളുടെ പൂത്തിരി കത്തിച്ച് ശ്യാം ജ്വലിച്ച് നിന്നു.
വയലാറിന്‍്റെ രചനക്ക് സംഗീതം നല്‍കാനാവത്തതിന്‍്റെ ഒരു നിത്യസങ്കടം ശ്യാമിന്‍റെ ഉള്ളിലുണ്ട്. ഒരു സിനിമയില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ രണ്ടുപേരും തീരുമാനിച്ച് രണ്ടാഴ്ച്ച കഴിഞ്ഞായിരുന്നു വയലാറിന്‍്റെ മരണം. 200 ലേറെ സിനിമകള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട് ശ്യാം. ജയന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ സിനിമള്‍ക്ക് ഹിറ്റ് ഗാനങ്ങള്‍ കൊണ്ട് അലാങ്കാരം തീര്‍ത്തിരുന്നു ശ്യാം എന്‍പതുകളില്‍. പത്താം ക്ളാസില്‍ പഠിക്കുന്ന കാലത്തേ വയലിനിസ്റ്റായിരുന്നു. വെസ്റ്റേണ്‍ ക്ളാസിക്കല്‍ മ്യൂസിക്കിനൊപ്പം ലാല്‍ഗുഡി ജയറാമില്‍ നിന്ന് കര്‍ണ്ണാടക സംഗീതത്തിലും നൈപുണ്യം നേടി. ഷമുഖപ്രിയ രാഗമാണ് ശ്യാമിന്‍റെ ഇഷ്ടരാഗം. എ. എസ് വിശ്വനാഥന്‍, ആര്‍.ഡി ബര്‍മ്മന്‍, സി. രാമചന്ദ്ര, മദന്‍മോഹന്‍, സലില്‍ ചൗധരി, ടി.കെ രാമമൂര്‍ത്തി, ചലപതിറാവു തുടങ്ങിയവര്‍ക്കെല്ലാം വേണ്ടി വയലിന്‍ വായിച്ചിട്ടുണ്ട് ശ്യാം. കൂടാതെ ബാബുരാജ്, ദേവരാജന്‍, ദക്ഷിണാമൂര്‍ത്തി എന്നിവരുടെ പാട്ടുകള്‍ക്കും വയലിന്‍ വായിച്ചിട്ടുണ്ട്. സലില്‍ ചൗധരിയുടെ അസിസ്റ്റന്‍്റായിരുന്ന ശ്യാമിന്‍്റെ പാട്ടുകള്‍ക്കും ഒരു സലില്‍ ടച്ചുണ്ട്. ഇക്കാര്യം സലില്‍ദായും അംഗീകരിക്കുന്നുണ്ട്. കഴിഞ്ഞ ജന്‍മത്തില്‍ ഞങ്ങള്‍ സഹോദരരായിരുന്നെന്ന് ഒരിക്കല്‍ സലില്‍ ചൗധരി തമാശരൂപത്തില്‍ പറഞ്ഞിട്ടുണ്ട്. ‘മാന്യശ്രീ വിശ്വാമിത്രന്‍’ എന്ന സിനിമയിലൂടെയാണ് ശ്യാമിന്‍്റെ മലയാളത്തിലെ അരങ്ങേറ്റം.’കേട്ടില്ളേ കോട്ടയത്തൊരു മൂത്ത കുഞ്ഞച്ചന്‍’ എന്ന സൂപ്പര്‍ഹിറ്റ് ഗാനം ഈ സിനിമയിലേതായിരുന്നു. രവി ചന്ദരും ഷീലയും അഭിനയിച്ച ‘അക്ക അമ്മ’ ആയിരുന്നു തമിഴിലെ ആദ്യ സിനിമ. ഷീലാമ്മയാണ് ശ്യാമിനെ മലയാളത്തിന് പരിചയപ്പെടുത്തിയത്. മുപ്പതോളം തമിഴ് സിനിമകള്‍ക്ക് സംഗീതം നല്‍കിയ ശ്യാമിന്‍്റെ ‘മഴൈ തരുമോ എന്‍ മേഘം’ എന്ന തമിഴ് ഗാനം ഇപ്പോഴും ഹിറ്റായി തുടരുന്നു. കന്നഡ, തെലുങ്ക്, ഗുജറാത്തി, ഹിന്ദി, ഇംഗ്ളീഷ് തുടങ്ങിയ ഭാഷകളിലും പാട്ട് ചെയ്തിട്ടുണ്ട്. വെസ്റ്റേണ്‍ സംഗീതത്തോടൊപ്പം തന്നെ ഖരഹരപ്രിയ, കാംബോജി, കീരവാണി തുടങ്ങിയ കര്‍ണ്ണാടിക്ക് രാഗങ്ങളും ശ്യാമിന്‍്റെ ഫേവറിറ്റാണ്. വെസ്റ്റേണ്‍ തീമാറ്റിക്ക് മ്യൂസിക്ക് മലയാള സിനിമയുടെ മുഖ്യാധാരയിലേക്ക് കൊണ്ട് വരുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട് ശ്യാം. കത്തോലിക്കാ കുടുംബത്തില്‍ ജനിച്ച ശ്യാമിന്‍്റെ അമ്മ ഒരു കീബോര്‍ഡ് വായനക്കാരിയായിരുന്നു.സംഗീതത്തിലെ ഈ പാരമ്പര്യഘടകമായിരിക്കാം മകനെ നിയമപഠനത്തിനയച്ച അച്ചനെ നിരാശനാക്കി പഠനം പാതി വഴിക്ക് നിര്‍ത്തി ശ്യാം സംഗീതത്തിലേക്ക് തിരിഞ്ഞത്. ചലചിത്ര ഗാനങ്ങള്‍, തീം മ്യൂസിക്ക് ,ബാക്ക്ഗ്രൗണ്ട് മ്യൂസിക്ക്, ക്രിസ്തീയ ഭക്തിഗാനങ്ങള്‍ എന്നീ വിഭാഗങ്ങളില്‍ ശ്യാമിന്‍്റെ സംഭാവന വലുതാണ്.
‘ലാവണ്യഗീതങ്ങള്‍’ എന്ന പുതിയ ആല്‍ബത്തിന്‍്റെ പണിപ്പുരയിലാണ് ശ്യം ഇപ്പോള്‍. പൂവച്ചല്‍ ഖാദറിന്‍റെ രചനക്ക് സ്നേഹ എന്ന പത്താം ക്ളാസുകാരി പെണ്‍കുട്ടിയാണ് ശബ്ദം നല്‍കുന്നത്. മികച്ച കഥയും ഗാനസന്ദര്‍ഭങ്ങളും ഒത്തുചേരുന്ന സിനിമയില്‍ വീണ്ടും സംഗീതം ചെയ്യാന്‍ അദ്ദേഹത്തിന് താല്‍പര്യമുണ്ട്. ഒപ്പം മഞ്ഞിന്‍ തേരേറി അണയുന്ന ശ്യാമസംഗീതത്തിനു വീണ്ടും കാതോര്‍ത്ത് മലയാളിയും കാത്തിരിപ്പുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.