ഭൂമിയേറ്റെടുക്കല്‍ ബില്‍: കേന്ദ്രസര്‍ക്കാര്‍ വിട്ടുവീഴ്ചക്ക് തയാറാവുന്നു
text_fieldsന്യൂഡല്‍ഹി: ഭൂമി ഏറ്റെടുക്കല്‍ ബില്ലില്‍ കേന്ദ്രസര്‍ക്കാര്‍ വിട്ടുവീഴ്ചക്കു തയാറാവുന്നു.യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് പാസാക്കിയ ഭൂമി ഏറ്റെടുക്കല്‍-പുനരധിവാസ നിയമഭേദഗതി ബില്ലിലെ പ്രധാന വ്യവസ്ഥകള്‍ തിരിച്ചുകൊണ്ടുവരാന്‍ ബി.ജെ.പി തീരുമാനിച്ചു. ഭൂമി ഏറ്റെടുക്കുന്നതില്‍ 80 ശതമാനം ഭൂവുടമകളുടെ സമ്മതം, സാമൂഹികാഘാത പഠനം തുടങ്ങിയവയാണ് തിരിച്ചുകൊണ്ടുവരുന്നത്. ഓര്‍ഡിനന്‍സിലൂടെ കൊണ്ടുവന്ന വിവാദ വ്യവസ്ഥകള്‍ ഒഴിവാക്കും.
ഭൂമി ബില്‍ പഠിക്കുന്ന സംയുക്ത സമിതിയുടെ തിങ്കളാഴ്ച നടന്ന യോഗത്തില്‍ 11 ബി.ജെ.പി അംഗങ്ങള്‍ ഇതിനായി ഭേദഗതി മുന്നോട്ടുവെച്ചു. ഈ സാഹചര്യത്തില്‍ ആഗസ്റ്റ് ഏഴിന് സംയുക്ത സമിതി സമവായ റിപ്പോര്‍ട്ട് സഭക്ക് സമര്‍പ്പിക്കാന്‍ സാധ്യതയുണ്ട്.
വ്യാപകമായ എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ ഓര്‍ഡിനന്‍സ് പിന്‍വലിച്ച് ഭൂമി ബില്ലിലെ പഴയ വ്യവസ്ഥകള്‍ പുന$സ്ഥാപിച്ച് നിയമം നടപ്പാക്കാനുള്ള താല്‍പര്യം സര്‍ക്കാര്‍ നേരത്തെതന്നെ പ്രകടിപ്പിച്ചിട്ടുണ്ട്്.
ബി.ജെ.പി കൊണ്ടുവന്ന ഭേദഗതി നിര്‍ദേശങ്ങള്‍ മുന്‍കൂട്ടി അറിയിക്കാത്തതിനാല്‍ പരിശോധിക്കാന്‍ സമയം കിട്ടിയില്ളെന്ന് കുറ്റപ്പെടുത്തി തൃണമൂല്‍ കോണ്‍ഗ്രസിലെ ഡറിക് ഒബ്രിയന്‍, കല്യാണ്‍ ബാനര്‍ജി എന്നിവര്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.