ബെല്ലാരിയില്‍ തുടങ്ങിയ രാഷ്ട്രീയ വൈരം
text_fieldsന്യുഡല്‍ഹി: ബെല്ലാരിയില്‍ നിന്നു തുടങ്ങിയ രാഷ്ട്രിയ വൈരാഗ്യത്തിന്‍െറ ബാക്കിപത്രമാണ് സുഷമ സ്വരാജിനെതിരായ സോണിയ ഗാന്ധിയുടെ ഏറ്റവും ഒടുവിലത്തെ ആക്രമണമെന്ന് രാഷ്ട്രീയ കേന്ദ്രങ്ങള്‍. ഇന്ത്യ തേടുന്ന സാമ്പത്തിക കുറ്റവാളി ലളിത് മോദിയെ സഹായിച്ചതിന്‍െറ പേരില്‍ ആരോപണം നേരിടുന്ന വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് നാടകക്കാരിയാണെന്നാണ് സോണിയയുടെ ആക്രമണം. ലളിത് മോദിയുടെ ഭാര്യയെ സഹായിക്കുന്നതില്‍ തനിക്കും സന്തോഷമേയുള്ളൂ. എന്നാല്‍, സുഷമ ചെയ്തതു പോലെ അതിന് രാജ്യത്തെ നിയമം ലംഘിക്കേണ്ട കാര്യമില്ളെന്നും സോണിയ പരിഹസിക്കുകയുണ്ടായി. സോണിയക്കൊപ്പം മകന്‍ രാഹുലും സുഷമക്കെതിരെ ശക്തമായി തന്നെ രംഗത്തുണ്ട്. ഇതില്‍ രാഷ്ട്രീയത്തോടൊപ്പം വ്യക്തിപരമായ ശത്രുതയുമുണെന്നാണ് റിപ്പോര്‍ട്ട്്.
1999ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ ബെല്ലാരിയില്‍ സോണിയക്കെതിരെ സുഷമ സ്ഥാനാര്‍ഥിയാകുന്നതോടെയാണ് ഇരുവര്‍ക്കുമിടയില്‍ രാഷ്ട്രീയ ശത്രുത വളരുന്നത്. സോണിയ പ്രചാരണം നടത്തിയടത്തെല്ലാം സുഷമ അവരുടെ വിദേശ ജന്‍മം ചൂണ്ടിക്കാട്ടി പരിഹസിക്കുകയുണ്ടായി. പ്രചാരണത്തിന് വേണ്ടി സുഷമ അത്യവശ്യം കന്നഡയും പഠിച്ചിരുന്നു. മല്‍സരത്തില്‍ സോണിയ വിജയിച്ചെങ്കിലും എന്‍.ഡി. എ സഖ്യത്തിന് ഭൂരിപക്ഷം ലഭിച്ചതിനാല്‍ വാജ്പേയ് പ്രധാനമന്ത്രിയായി. 1952 മുതല്‍ കോണ്‍ഗ്രസിന്‍െറ സിറ്റിങ് സീറ്റായ ബെല്ലാരിയില്‍ സോണിയയെ നേരിടാന്‍ തയാറായ സുഷമയെ വാജ്പേയ് രാജ്യസഭയിലൂടെ പാര്‍ലമെന്‍റിലത്തെിക്കുകയും കാബിനറ്റ് മന്ത്രിസ്ഥാനം നല്‍കുകയും ചെയ്തു. പരാജയപ്പെട്ടിട്ടും സുഷമ മന്ത്രിയാവുകയും സോണിയ പ്രതിപക്ഷാത്താവുകയും ചെയ്തു.
2004 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചത്തെി. തുടര്‍ന്ന് സോണിയ പ്രധാനമന്ത്രിയാവുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോള്‍ സുഷമക്ക് അത് സഹിക്കാനായില്ല. സോണിയയെ പ്രധാനമന്ത്രിയാക്കിയാല്‍ താന്‍ തല മുണ്ഡനം ചെയ്ത് ഒരു കുടിലില്‍ വിധവയെപ്പോലെ കഴിയുമെന്നായിരുന്നു സുഷമയുടെ പ്രഖ്യാപനം. സുഷമയും സോണിയയും തമ്മിലെ ശീത സമരത്തിന് ആക്കം കൂട്ടിയത് ഈ പ്രസ്തവനയായിരുന്നു. 2009ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തിയെങ്കിലും സോണിയ പ്രധാനമന്ത്രിയാവാതെ വിട്ടുനിന്നു. വിദേശി എന്ന സുഷമയുടേയും ബി.ജെ.പിയുടേയും പ്രചാരണങ്ങളായിരുന്നു അതിന് പ്രധാന കാരണം. എങ്കിലും രണ്ടാം യു.പി.എ ഭരണത്തില്‍ സോണിയ-സുഷമ ബന്ധം ഏറെക്കുറെ കലഹ രഹിതമായിരുന്നു.
ഇപ്പോഴത്തെ മോദി സര്‍ക്കാരില്‍ വിദേശമന്ത്രിയായ സുഷമക്കെതിരെ അടിക്കാന്‍ അപ്രതീക്ഷിതമായാണ് സോണിയക്കും കോണ്‍ഗ്രസിനും വടികിട്ടുന്നത്. കോടികളുടെ സാമ്പത്തിക ക്രമക്കേടിന്‍െറ പേരില്‍ നാട് വിടേണ്ടി വന്ന ലളിത് മോദിക്ക് ബ്രിട്ടീഷ് വിസ ലഭിക്കാന്‍ സഹായിച്ചുവെന്നാണ് സുഷമക്കെതിരായ ആരോപണം. ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍ സര്‍ക്കാര്‍ ഭേദഗതിക്ക് തയാറായിട്ടും സുഷമയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കുമില്ളെന്നാണ് കോണ്‍ഗ്രസ് നിലപാട്. പാര്‍ലമെന്‍്റിനകത്തും പുറത്തും സുഷമയെ ഒറ്റപ്പെടുത്തി നടക്കുന്ന കോണ്‍ഗ്രസ് പ്രതിഷേധത്തിന് നേതൃതം കൊടുക്കുന്നത് സോണിയയും രാഹുലുമാണെന്നതാണ് ശ്രദ്ധേയം.
സുഷമയെ പ്രതിരോധിക്കാന്‍ ബി.ജെ.പി സമൃതി ഇറാനിയെയാണ് രംഗത്തിറക്കിയത്. ആരോപണത്തിന് തെളിവ് കൊണ്ടുവരാന്‍ സുഷമ കോണ്‍ഗ്രസിനെ വെല്ലുവിളിച്ചിരിക്കുകയാണെന്ന് സ്മൃതി ഇറാനി പറഞ്ഞു. കടലാസില്‍ നോക്കി പ്രസംഗം വായിക്കാന്‍ എളുപ്പമാണ്. അതുകൊണ്ട് തെളിവാകില്ലെന്നും സമൃതി ഇറാനി വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.