മുടിയും നഖവും മോദിക്ക്; യൂത്ത് കോണ്‍ഗ്രസിന്‍െറ വേറിട്ട പ്രതിഷേധം
text_fieldsന്യൂഡല്‍ഹി: സുഷമ സ്വരാജ് അടക്കം വിവാദ മന്ത്രിമാരുടെ രാജിക്കാര്യത്തില്‍ വേറിട്ട സമരമുറയുമായി യൂത്ത് കോണ്‍ഗ്രസ്. 51 പ്രവര്‍ത്തകര്‍ പരസ്യമായി തലമുണ്ഡനം നടത്തി. പ്രതിഷേധ സൂചകമായി തലമുടിയും നഖവും പെട്ടിയിലാക്കി പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് അയച്ചു.
യൂത്ത് കോണ്‍ഗ്രസ് ഓഫിസിനു മുമ്പിലാണ് പ്രതിഷേധം അരങ്ങേറിയത്. വിവാദ മന്ത്രിമാര്‍ രാജിവെക്കുന്നില്ളെങ്കില്‍ ദേശവ്യാപകമായി ഇതേ രീതിയില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ പ്രസിഡന്‍റ് അമരീന്ദര്‍സിങ് രാജ പറഞ്ഞു. തലമുടിയും നഖവും അയക്കുന്നത് ഡി.എന്‍.എ പരിശോധനക്കാണ്. ഈ രാജ്യത്തെ യുവാക്കളുടെ ആവശ്യം എന്താണെന്ന് ഡി.എന്‍.എ പരിശോധിച്ച് മനസ്സിലാക്കട്ടെ, എന്നിട്ട് പ്രധാനമന്ത്രി മൗനം വെടിയട്ടെ, വിവാദ മന്ത്രിമാരോട് രാജിവെക്കാന്‍ ആവശ്യപ്പെടട്ടെ -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഖിലേന്ത്യ സെക്രട്ടറി സീതാറാം ലാംബ, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് അമിത് മാലിക് തുടങ്ങിയവര്‍ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.