ഒ.പി. റാവത്ത് തെരഞ്ഞെടുപ്പ് കമീഷണര്‍
text_fieldsന്യൂഡല്‍ഹി: മധ്യപ്രദേശ് കേഡര്‍ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഓം പ്രകാശ് റാവത്തിനെ തെരഞ്ഞെടുപ്പ് കമീഷണറായി നിയമിച്ചു. അടുത്ത ദിവസം ചുമതലയേല്‍ക്കും. തെരഞ്ഞെടുപ്പ് കമീഷനില്‍ ഇതോടെ മൂന്ന് അംഗങ്ങളുമായി. മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ നസീം സെയ്ദി, കമീഷണര്‍മാരായ അച്ചല്‍ കുമാര്‍, ഒ.പി. റാവത്ത് എന്നിവര്‍ ഉള്‍പ്പെട്ടതാണ് ഇനി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കുമ്പോഴാണ് പുതിയ കമീഷണറുടെ നിയമനം. കഴിഞ്ഞ ഡിസംബര്‍ വരെ കേന്ദ്രസര്‍ക്കാറിന് കീഴില്‍ ഘനവ്യവസായ സെക്രട്ടറിയായിരുന്നു ഒ.പി. റാവത്ത്. 1977 ബാച്ച് ഐ.എ.എസുകാരനാണ്. തെരഞ്ഞെടുപ്പ് കമീഷനില്‍ 2018 ഡിസംബര്‍ വരെ അദ്ദേഹത്തിന് പ്രവര്‍ത്തനകാലാവധിയുണ്ട്. ആറ് വര്‍ഷമോ 65 വയസ്സ് പൂര്‍ത്തിയാവുന്നതുവരെയോ ആണ് മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ക്കും മറ്റ് രണ്ട് കമീഷണര്‍മാര്‍ക്കും പ്രവര്‍ത്തനകാലാവധി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.