മോദിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുകയാണ് ലക്ഷ്യം -രാഹുല്‍
text_fieldsന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആര്‍.എസ്.എസിനും എതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയില്‍ നിന്നും ആര്‍.എസ്.എസില്‍ നിന്നും രാജ്യത്തെ രക്ഷിക്കുകയാണ് തന്‍െറ ലക്ഷ്യമെന്ന് രാഹുല്‍ പറഞ്ഞു. ആര്‍.എസ്.എസിന്‍െറ ആശയങ്ങള്‍ അംഗീകരിച്ചില്ളെങ്കില്‍ മാധ്യമ സ്വാതന്ത്ര്യം പോലും ഹനിക്കുന്ന അവസ്ഥയാണ് രാജ്യത്തുള്ളത്. ആരോപണ വിധേയരായവര്‍ക്കെതിരെ നടപടികളെടുക്കാനുള്ള ശക്തി പോലും മോദിക്കില്ളെന്നും രാഹുല്‍ ആരോപിച്ചു.
മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്നതിന്‍െറ ഭാഗമായി മൂന്നു ചാനലുകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. മാധ്യമങ്ങള്‍ അവരുടെ തൊഴിലാണ് ചെയ്യുന്നത്. മാധ്യമങ്ങളുടെ പ്രവര്‍ത്തനം ആര്‍.എസ്.എസിന്‍െറ കാഴ്ചപ്പാടുമായി വിഘടിക്കുമ്പോള്‍ അവരത് തടയും. തങ്ങളാണ് മാധ്യമങ്ങളെ സംരക്ഷിക്കുന്നതെന്നും അത് ഓര്‍മയുണ്ടായിരിക്കണമെന്നും രാഹുല്‍ പറഞ്ഞു.
ബൊഫേഴ്സ് കേസില്‍ ഓരോ തവണ ആരോപണം ഉയരുമ്പോഴും ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥ രാജീവ് ഗാന്ധിക്ക് പങ്കില്ളെന്നു വ്യക്തമാക്കിയിട്ടുണ്ട്. രാജീവിനെതിരായ പ്രചരണം മാത്രമാണിതെന്നും കോടതി പറഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍ ഞങ്ങള്‍ കരുതി മോദി ശക്തനായിരിക്കുമെന്ന്. എന്നാല്‍, ഇപ്പോള്‍ മനസിലായി മോദി ഭീരുവാണെന്ന്. ലളിത് മോദിയെ ഇന്ത്യയില്‍ തിരിച്ചെ ത്തിക്കാനും ക്രിക്കറ്റിനെ രക്ഷിക്കാനും കോണ്‍ഗ്രസ് സമ്മര്‍ദ്ദം ചെലുത്തുമെന്നും രാഹുല്‍ ലോക്സഭയില്‍ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.