തീ അണയാതെ ടിയാന്‍ജിന്‍
text_fieldsടിയാന്‍ജിന്‍: കഴിഞ്ഞ ദിവസം വന്‍ സ്ഫോടനം നടന്ന ചൈനയിലെ ടിയാന്‍ജിന്‍ തുറമുഖത്ത് മണിക്കൂറുകള്‍ക്ക് ശേഷവും തീയണഞ്ഞില്ല. ആയിരത്തിലധികം അഗ്നിശമന സേനാംഗങ്ങള്‍ 140 എന്‍ജിനുകളുമായി തീയണക്കാന്‍ കിണഞ്ഞു ശ്രമിക്കുകയാണ്. അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നും അഗ്നിശമന സേനയിലെ അംഗത്തെ രക്ഷപ്പെടുത്തി. 19 വയസ്സുള്ള ഷൊ ടി എന്ന സേനാംഗത്തെയാണ് രക്ഷപ്പെടുത്തിയതെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 17 സേനാംഗങ്ങള്‍ കൊല്ലപ്പെടുകയും 18 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
ഇതുവരെ 55 പേര്‍ മരണത്തിന് കീഴടങ്ങുകയും 700ലധികം പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തിട്ടുണ്ട്. 71 പേരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. നിരവധി തുറമുഖ തൊഴിലാളികളെ കാണാതായതായി ടിയാന്‍ജിന്‍ തുറമുഖ കമ്പനി അറിയിച്ചു.
അതേസമയം, ജനങ്ങളോട് സുരക്ഷാ വസ്ത്രങ്ങള്‍ ധരിക്കാന്‍ പ്രദേശത്ത് പരിശോധന നടത്തുന്ന രാസ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. പൊട്ടിത്തെറിക്ക് കാരണമായ റൂയ്ഹായ് ലോജിസ്റ്റിക്സിന്‍െറ കണ്ടെയ്നറുകളില്‍ സങ്കോചിപ്പിച്ച വാതകങ്ങളും, മാരക രാസവസ്തുക്കളും അടങ്ങിയിരുന്നതായി കമ്പനി വ്യക്തമാക്കി. വെള്ളവുമായി കൂടിച്ചേര്‍ന്നാല്‍ പൊട്ടിത്തെറിക്കാനിടയുള്ളവയാണ് ഇവയില്‍ ഭൂരിപക്ഷവും. എന്നാല്‍, ഏതെല്ലാം വസ്തുക്കളാണ് വെയര്‍ഹൗസുകളില്‍ ഉണ്ടായിരുന്നതെന്ന് വ്യക്തമല്ളെന്ന് നഗരസഭാ അധികൃതര്‍ പറഞ്ഞു. കസ്റ്റംസിന് കമ്പനി കൊടുത്ത രേഖകളില്‍ കൃത്രിമം സംഭവിച്ചിട്ടുണ്ടെന്ന് ടിയാന്‍ജിന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഗാവോ ഹുവായ്യോ പറഞ്ഞു.700 ടണ്‍ സോഡിയം സയനൈഡ് ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ പ്രദേശത്തുണ്ടായിരുന്നെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. 217 ആണവ ബയോകെമിക്കല്‍ വിദഗ്ധരാണ് സംഭവസ്ഥലത്ത് പരിശോധന നടത്തുന്നത്.
തുറമുഖത്തുണ്ടായ സ്ഫോടനത്തില്‍ ലോകം നടുക്കം രേഖപ്പെടുത്തി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. ഇരയായവരുടെ കുടുംബത്തിന് തന്‍െറ അഗാധ ദു$ഖം അറിയിക്കുന്നതായി മോദി ചൈനീസ് സാമൂഹികമാധ്യമമായ വീബോയില്‍ രേഖപ്പെടുത്തി. റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ ഉള്‍പ്പെടെയുള്ള ലോകനേതാക്കള്‍ അനുശോചനം അറിയിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.