വാര്‍ത്താവിനിമയ ഉപഗ്രഹം ജി സാറ്റ് 6 വിജയകരമായി വിക്ഷേപിച്ചു
text_fieldsബംഗളൂരു: ഇന്ത്യയുടെ അത്യാധുനിക വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ് ആറിന്‍െറ വിക്ഷേപണം വിജയകരം. തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് എന്‍ജിന്‍ ഘടിപ്പിച്ച ജി.എസ്.എല്‍.വി ^ഡി ആറ് റോക്കറ്റ് ഉപഗ്രഹത്തെ വിജയകരമായി ഭ്രമണപഥത്തിലത്തെിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററിലെ രണ്ടാമത്തെ വിക്ഷേപണത്തറയില്‍നിന്ന് വ്യാഴാഴ്ച വൈകീട്ട് 4.52നായിരുന്നു വിക്ഷേപണം. ജിസാറ്റ് പരമ്പരയിലെ 12ാമത്തെ വിക്ഷേപണമാണിത്. ഐ.എസ്.ആര്‍.ഒയുടെ 25ാമത്തെ ഭൂസ്ഥിര ഉപഗ്രഹവും. വിക്ഷേപിച്ച് 17 മിനിറ്റ് കഴിഞ്ഞപ്പോള്‍ ജിസാറ്റ് ആറ് താല്‍ക്കാലിക ഭ്രമണപഥത്തിലത്തെി.
49.1 മീറ്റര്‍ നീളമുള്ള റോക്കറ്റിന് 416 ടണ്‍ ഭാരമുണ്ട്. അന്തിമഘട്ടത്തില്‍ ക്രയോജെനിക് എന്‍ജിന്‍ ഉപയോഗിക്കുന്ന ജി.എസ്.എല്‍.വിയുടെ മൂന്നാമത്തെ വിക്ഷേപണം കൂടിയാണിത്. 2000 കിലോഗ്രാമില്‍ കൂടുതല്‍ ഭാരമുള്ള ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലത്തെിക്കാനാണ് ജി.എസ്.എല്‍.വി വാഹനം ഉപയോഗിക്കുന്നത്. 2117 കിലോയാണ് ജിസാറ്റ് ആറിന്‍െറ ഭാരം. ഒമ്പതു വര്‍ഷമാണ് ഉപഗ്രഹത്തിന്‍െറ കാലാവധി. ആറ് മീറ്റര്‍ വ്യാസമുള്ള എസ് ബാന്‍ഡ് ആന്‍റിനയാണ് മുഖ്യസവിശേഷത. സൈനിക ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് ഉപഗ്രഹത്തിന്‍െറ സേവനം ഉപയോഗപ്പെടുത്തുക.
ഐ.എസ്.ആര്‍.ഒ ആദ്യമായാണ് ഇത്രയും വലിയ ആന്‍റിന ഒരു ഉപഗ്രഹത്തില്‍ ഘടിപ്പിക്കുന്നത്. അഞ്ച് സ്പോട്ട് ബീമുകളിലും സി ബാന്‍ഡില്‍ ഒരു നാഷനല്‍ ബീമിലുമാണ് വാര്‍ത്താവിനിമയം സാധ്യമാക്കുക. ഉപഗ്രഹത്തിലെ സോളാര്‍ പാനലുകള്‍ വിടര്‍ന്ന് വൈദ്യുതി ഉല്‍പാദിപ്പിച്ചു തുടങ്ങിയതായി ഐ.എസ്.ആര്‍.ഒ അറിയിച്ചു. താല്‍ക്കാലിക ഭ്രമണപഥത്തിലത്തെിയ ഉപഗ്രഹത്തിന്‍െറ നിയന്ത്രണം ഐ.എസ്.ആര്‍.ഒയുടെ ഹാസനിലെ മാസ്റ്റര്‍ കണ്‍ട്രോള്‍ ഫെസിലിറ്റി സെന്‍റര്‍ ഏറ്റെടുത്തു. വരുംദിവസങ്ങളില്‍ ഉപഗ്രഹത്തിലെ ലിക്വിഡ് അപോജീ മോട്ടര്‍ പ്രവര്‍ത്തിപ്പിച്ച് പടിപടിയായി ഉപഗ്രഹത്തിന്‍െറ ഭ്രമണപഥം ഉയര്‍ത്തും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.