മോദിക്കെതിരെ ആഞ്ഞടിച്ച് സോണിയ ബിഹാറില്‍
text_fieldsപട്ന: കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാര്‍ ജനവിരുദ്ധമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറില്‍ ജെ.ഡി.യു^ആര്‍.ജെ.ഡി^കോണ്‍ഗ്രസ് പാര്‍ട്ടികള്‍ സംയുക്തമായി നടത്തിയ സ്വാഭിമാന്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സോണിയ.
ബിഹാര്‍ വികസനത്തില്‍ എക്കാലത്തും കോണ്‍ഗ്രസിന്‍െറ സംഭാവനയുണ്ട്, ബിഹാറിനു വേണ്ടി കേന്ദ്രം യാതൊന്നും ചെയ്യുന്നില്ല. മോദിയുടേത് ജനവിരുദ്ധ സര്‍ക്കാറാണ്. കര്‍ഷകരുടെ കൃഷിഭൂമി തട്ടിയെടുത്ത് ധനികര്‍ക്ക് നല്‍കുകയാണ് കേന്ദ്രം. ഉള്ളുപൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുക മാത്രമാണ് മോദി ചെയ്യുന്നത്. എല്ലാ വര്‍ഷവും ഒരു കോടി തൊഴില്‍ നല്‍കുമെന്ന മോദിയുടെ വാഗ്ദാനം എന്തായെന്നും സോണിയ ചോദിച്ചു.
അശോകചക്രവര്‍ത്തി, ചാണക്യന്‍, ഗുരു ഗോവിന്ദ് സിങ്ങ് തുടങ്ങിയവരുടെ നാടായ ബിഹാറിനെ മോദി അപമാനിക്കുകയാണ്. ആത്മാഭിമാനമുള്ള ബിഹാറികളെ തരംതാഴ്ത്തുന്നതില്‍ മോദി ആഹ്ളാദം കൊളളുകയാണ്. ബിഹാറികള്‍ ആത്മാഭിമാനം വീണ്ടെടുക്കാന്‍ നടത്തുന്ന പോരാട്ടത്തിന് ശക്തി പകരാനാണ് താനിവിടെയത്തിയത്^ സോണിയ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടമായി, വ്യാപം അഴിമതിയെക്കുറിച്ച് അദ്ദേഹം മിണ്ടുന്നില്ളെന്നും സോണിയ പറഞ്ഞു
മെഗാ റാലിയില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ആര്‍ജെഡി നേതാവ് ലാലു പ്രസാദ് എന്നിവരും ഉണ്ടായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.