പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്: രണ്ടാം റൗണ്ട് ചര്‍ച്ചയും പരാജയം; സമരം തുടരും
text_fieldsമുംബൈ: സമരം നടത്തുന്ന പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളുമായി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം നടത്തിയ രണ്ടാംവട്ട ചര്‍ച്ചയും പരാജയം. വിദ്യാര്‍ഥികളുമായി ഈ മാസം ആറിന് ഡല്‍ഹിയില്‍ വീണ്ടും ചര്‍ച്ച നടക്കും. വിഷയവുമായി ബന്ധപ്പെട്ട് മൂന്ന് ദിവസത്തിനിടെ നടത്തിയ രണ്ടാമത്തെ ചര്‍ച്ചയാണ് പരാജയപ്പെടുന്നത്. കഴിഞ്ഞ 29നാണ് ഒന്നാമത്തെ ചര്‍ച്ച നടന്നത്. ചര്‍ച്ച പരാജയപ്പെട്ടതോടെ സമരം 112ാം ദിവസവും തുടരുകയാണ്.
ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ ഡയറക്ടര്‍ സ്ഥാനത്തുനിന്നും ഗജേന്ദ്ര ചൗഹാനെ മാറ്റിനിര്‍ത്തണമെന്നാവശ്യപ്പെട്ടാണ് ജൂണ്‍ 12 മുതല്‍ വിദ്യാര്‍ഥികള്‍ സമരം നടത്തുന്നത്. ചര്‍ച്ച നടത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാറിന് അയച്ച കത്തിന് മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ സെപ്റ്റംബര്‍ 10 ന് നിരാഹാര സമരവും ആരംഭിച്ചു. ഉപാധിയില്ലാത്ത ചര്‍ച്ചക്ക് സര്‍ക്കാര്‍ തയാറാണെന്ന് അറിയിച്ചതോടെ വിദ്യാര്‍ഥികള്‍ നിരാഹാര സമരത്തില്‍ നിന്ന് പിന്‍മാറുകയും മറ്റ് സമരമാര്‍ഗങ്ങള്‍ തുടരുമെന്ന് അറിയിക്കുകയുമായിരുന്നു.
കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലത്തിലെ സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥരും അഞ്ച് വിദ്യാര്‍ഥി പ്രതിനിധികളും തമ്മിലാണ് ചര്‍ച്ച നടക്കുന്നത്. ജൂലൈ മൂന്നിന് കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ് ലിയുമായി വിദ്യാര്‍ഥി പ്രതിനിധികള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.