വികസനത്തിലേക്കുള്ള വഴി ബാലറ്റുകള്‍ മാത്രം -മോദി
text_fieldsബങ്ക(ബിഹാര്‍): വികസനത്തിലേക്കുള്ള വഴി ബാലറ്റുകള്‍ മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെടിയുണ്ടകളില്‍ വിശ്വാസമര്‍പ്പിക്കുന്നവര്‍ ഒരു കാര്യം മനസിലാക്കുക, അത് നമ്മെ നാശത്തിലേക്ക് നയിക്കും. ബുള്ളറ്റുകളിലല്ല, ബാലറ്റുകളിലാണ് നമ്മള്‍ വിശ്വസിക്കേണ്ടത്. ബിഹാറിന്‍െറ സുസ്ഥിര വികസനം ഉറപ്പു വരുത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും മോദി പറഞ്ഞു. ബിഹാറിലെ ബങ്കയില്‍ ബി.ജെ.പിയുടെ ആദ്യ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിയെ അധികാരത്തിലേറ്റിയ ശേഷം ഝാര്‍ഖണ്ഡില്‍ ഉണ്ടായിട്ടുള്ള വികസനകുതിപ്പ് കാണുക. ഇതേ വികസനകുതിപ്പിന് അവകാശികളാണ് ബിഹാറികളും. രാഷ്ട്രീയത്തിനും തെരഞ്ഞെടുപ്പുകള്‍ക്കും അതിന്‍േറതായ സ്ഥാനമുണ്ട്. എന്നാല്‍, രാജ്യത്ത് അവഗണിക്കപ്പെട്ടു കിടക്കുന്ന ജനങ്ങളുടെ പുരോഗതിക്കാണ് എന്‍.ഡി.എ മുന്‍ഗണന നല്‍കുന്നതെന്നും മോദി പറഞ്ഞു.
യുവാക്കള്‍ക്ക് ജോലി ലഭ്യമാക്കുക, കര്‍ഷകര്‍ക്ക് അനുകൂല നയങ്ങള്‍ രൂപീകരിക്കുക, രാഷ്ട്ര നിര്‍മാണത്തില്‍ സ്ത്രീകളുടെ സംഭവനകള്‍ ഉറപ്പാക്കുക എന്നിവയാണ് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് അജണ്ട. ഇത്തവണ ബിഹാര്‍ ജനതക്ക് രണ്ട് ദീപാവലി ആഘോഷിക്കാന്‍ സാധിക്കും. ഒന്ന് ദീപാവലി ദിവസത്തിലും മറ്റൊന്ന് ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിക്കുമ്പോഴെന്നും മോദി വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.