ഇന്ദ്രാണിയുടെ നില ഗുരുതരമായി തുടരുന്നു
text_fieldsമുംബൈ: മകള്‍ ഷീന ബോറയെ കൊലപ്പെടുത്തിയെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഇന്ദ്രാണി മുഖര്‍ജിയുടെ നില ഗുരുതരമായി തുടരുന്നു. ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും അപകടനില തരണംചെയ്തിട്ടില്ല. അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം, ഫോറന്‍സിക് പരിശോധനയില്‍ ഇന്ദ്രാണിയുടെ ശരീരത്തില്‍ രാസവസ്തുക്കളുടെ അംശം കണ്ടത്തെിയില്ല. അപസ്മാരത്തിനുള്ള ഗുളിക അമിതമായി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചുവെന്നായിരുന്നു കഴിഞ്ഞ ദിവസം വന്ന റിപ്പോര്‍ട്ട്. അസ്വസ്ഥതയത്തെുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണിക്കാണ് ഇന്ദ്രാണി മുഖര്‍ജിയെ ആര്‍തര്‍ റോഡ് ജയിലില്‍നിന്ന് മുംബൈ ജെ.ജെ ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.