എഴുത്തുകാരി നയന്‍താര സെഹ്ഗാള്‍ സാഹിത്യ അക്കാദമി പുരസ്കാരം തിരിച്ചു നല്‍കി
text_fieldsന്യൂഡല്‍ഹി: പ്രശസ്ത എഴുത്തുകാരി നയന്‍താര സെഹ്ഗാള്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം തിരിച്ചു നല്‍കി. രാജ്യത്തിന്‍െറ സാംസ്കാരിക വൈവിധ്യം കാത്തുസൂക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് സെഹ്ഗാള്‍ പുരസ്കാരം തിരിച്ചു നല്‍കിയത്. മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്‍െറ മരുമകളായ നയന്‍താരക്ക് 1986ല്‍ ആണ് പുരസ്കാരം ലഭിച്ചത്. അധികാരത്തിലിരിക്കുന്നവരുടെ ഹിന്ദുത്വ ആശയങ്ങളോട് വിയോജിപ്പു പ്രകടിപ്പിക്കുന്നവര്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടതായി ‘അണ്‍മേക്കിംഗ് ഓഫ് ഇന്ത്യ’ എന്ന തലക്കെട്ടില്‍ പറുത്തിറക്കിയ പ്രസ്താവനയില്‍ അവര്‍ പറഞ്ഞു. വിയോജിക്കാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന ഓരോ പൗരനും ഉറപ്പു നല്‍കുന്നുണ്ടെന്ന് പറഞ്ഞ സെഹ്ഗാള്‍ ഇന്ത്യയില്‍ ബഹുസ്വരതയും ആശയ സംവാദവും കടുത്ത ആക്രമണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി. ദാദ്രിയില്‍ ഒരു മുസ്ലിമിനെ ഒരു വിഭാഗം അടിച്ചുകൊന്നിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം പാലിക്കുകയാണെന്നും അവര്‍ ആഞ്ഞടിച്ചു.
കല്‍ബുര്‍ഗി വധം,ദാദ്രി കൊല തുടങ്ങി അമീപകാലങ്ങളില്‍ അധികരിച്ചുവരുന്ന ഫാഷിസ്റ്റ് അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിഷേധമായി നിരവധി എഴുത്തുകാര്‍ ദിവസങ്ങള്‍ക്കു മുമ്പ് പുരസ്കാരങ്ങള്‍ തിരിച്ചു നല്‍കയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.