15 ലക്ഷം ലഭിച്ചവരുണ്ടോ; മോദിയെ പരിഹസിച്ച് രാഹുല്‍
text_fieldsപട്ന: ബീഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് രാഹുല്‍ വ്യക്തമാക്കി. ഷെക്പുര ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനത്തെിയതായിരുന്നു രാഹുല്‍.
മോദി എവിടെ പോകുന്നുവോ അവിടെ വാഗ്ദാനങ്ങളുണ്ട്, ഒരു വര്‍ഷം മുമ്പ് മോദി അധികാരത്തിലെത്തുന്നതിന് മുമ്പ് അദ്ദേഹം നല്‍കിയ വാഗ്ദാനങ്ങള്‍ നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. അതിലൊന്നായിരുന്നു കള്ളപ്പണം തിരികെ കൊണ്ടു വന്ന് നിങ്ങളുടെ അക്കൗണ്ടുകളില്‍ 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന്. ആരുടെയെങ്കിലും അക്കൗണ്ടില്‍ മോദി പ്രഖ്യാപിച്ച ആ 15 ലക്ഷം ലഭിച്ചോയെന്നും രാഹുല്‍ പരിഹസിച്ചു.
'വിദേശ യാത്രകള്‍ നടത്തുമ്പോള്‍ മികച്ച വസ്ത്രങ്ങള്‍ ധരിക്കുന്നതിലാണ് പ്രധാനമന്ത്രിയുടെ ശ്രദ്ധ. യു.എസ് സന്ദര്‍ശനത്തിനിടെ 16 തവണയാണ് മോദി വസ്ത്രങ്ങള്‍ മാറിയത്. പ്രധാനമന്ത്രിയായപ്പോള്‍ മോദിയെ ഞാന്‍ സ്യൂട്ട് ബൂട്ട് സര്‍ക്കാരെന്നു വിളിച്ചിരുന്നു. അതിനു ശേഷം അദ്ദേഹത്തെ സ്യൂട്ട് ധരിച്ച് കണ്ടിട്ടില്ല'- ഇങ്ങനെ പോവുന്നു രാഹുലിന്‍െറ പരിഹാസം.
I havent met anyone in whose account money that was promised was credited: Rahul Gandhi #BattlegroundBihar https://t.co/Kn0vFSW94r
— TIMES NOW (@TimesNow) October 7, 2015

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.