ലാലുവിനെതിരെ ആഞ്ഞടിച്ച് മോദി
text_fieldsപട്ന: ദാദ്രി സംഭവം പരാമര്‍ശിക്കാതെ ബിഹാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. ബിഹാറിലെ മൂംഗറിലാണ് മോദി തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്തത്.
ഹിന്ദുക്കള്‍ ബീഫ് കഴിക്കാറുണ്ടെന്ന ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്‍െറ പരാമര്‍ശത്തെ മോദി കടന്നാക്രമിച്ചു. ഗുജറാത്തിലെ യദുവംശജര്‍ ഗോക്കളെ പരിപാലിച്ച് ക്ഷീരവിപ്ളവം നടത്തി. എന്നാല്‍ ബിഹാറില്‍ ലാലു യാദവരെ നിന്ദിക്കുകയാണ്. ലാലു എന്താണ്് കഴിക്കുന്നതെന്ന് അറിയില്ല, എന്നാല്‍ ലാലുവിനെ അധികാരത്തിലത്തെിച്ചത് യാദവരാണെന്ന് മറക്കരുതെന്ന് മോദി പറഞ്ഞു.
യദുവംശജര്‍ കഴിക്കുന്നതിനെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങളാണ് ലാലു ഉന്നയിച്ചിരിക്കുന്നത്. ഇതില്‍ പ്രകോപിതരായ യുവജനങ്ങളെ പിശാചു ബാധിച്ചവരെന്നാണ് ലാലു വിശേഷിപ്പിച്ചത്. സാത്താന്‍ ലാലുവിനെ പിടികൂടിയത് എന്തിനെന്ന് എനിക്കറിയാമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
താന്‍ മഹാത്മാഗാന്ധിയുടെ നാടായ ഗുജറാത്തിലാണ് ജനിച്ചത്. അവിടെയാണ് ശ്രീകൃഷ്ണന്‍ ദ്വാരക ഉണ്ടാക്കിയത്. ശ്രീകൃഷ്ണന്‍്റെ പിന്തുടര്‍ച്ചക്കാരാണ് യദുവംശജര്‍. പക്ഷേ ബിഹാറിലെ നേതാക്കള്‍ യദുവംശത്തെ അപമാനിച്ചു. ഇവരെ വീണ്ടും ജയിപ്പിച്ച് സംസ്ഥാനം കൊള്ളയടിക്കാന്‍ അനുവദിക്കണോയെന്നും മോദി ചോദിച്ചു.
കോണ്‍ഗ്രസിന്‍െറ സ്വാധീനം നഷ്ടപ്പെട്ടു. കാട്ടുഭരണവും വികസന ഭരണവും തമ്മിലുള്ള പോരാട്ടമാണ് ഇവിടെയുള്ളത്. ബിഹാറിലെ യുവാക്കളില്‍ തികഞ്ഞ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ മോദി ദാദ്രി സംഭവം പരാമര്‍ശിക്കാത്തതിനെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു. ദാദ്രിയെ കുറിച്ച് മോദിയുടെത് അര്‍ഥഗര്‍ഭമായ മൗനമാണെന്ന് അദ്ദേഹം ട്വിറ്ററില്‍ രേഖപ്പെടുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.