നിതീഷ് കതാരയുടേത് ദുരഭിമാനക്കൊലയല്ല; പ്രതികള്‍ക്ക് വധശിക്ഷ നല്‍കാനാവില്ളെന്ന് കോടതി
text_fieldsന്യൂഡല്‍ഹി: 13വര്‍ഷം മുമ്പ് നടന്ന നിതീഷ് കതാര കൊലക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കാന്‍ ആവില്ളെന്ന് സുപ്രീംകോടതി. ഇത് ദുരഭിമാനക്കൊലയല്ളെന്നും അതുകൊണ്ട് തന്നെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് ആയി പരിഗണിക്കാനാവില്ളെന്നും ചൂണ്ടിക്കാണിച്ചാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
കേസിലെ പ്രതികള്‍ ആയ വിശാല്‍ യാദവ്, വികാസ് യാദവ് എന്നിവരെ 30 വര്‍ഷം തടവിന് ഡല്‍ഹി ഹൈകോടതി ശിക്ഷിച്ചിരുന്നു. മകന്‍േറത് ദുരഭിമാനക്കൊലയാണെന്നും അതുകൊണ്ട്തന്നെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നുമാവശ്യപ്പെട്ട് നിതീഷിന്‍െറ അമ്മ നീലം കതാര സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ് കോടതിയുടെ ഇടപെടല്‍. ഈ പ്രവൃത്തി അപലപിക്കേണ്ടതു തന്നെയാണെന്നും എന്നാല്‍ വെറും കൊലമാത്രമാണെന്നും പ്രസ്താവിച്ചുകൊണ്ട് കോടതി നീലത്തിന്‍െറ ഹരജി തള്ളി. അതേസമയം, നീതിക്കുവേണ്ടിയുള്ള തന്‍െറ പോരാട്ടം തുടരുമെന്നും കോടതിയുടെ തീരുമാനത്തെ മാനിക്കുന്നുവെന്നും അവര്‍ അറിയിച്ചു. കൂടുതല്‍ വസ്തുതകളുമായിട്ടായിരിക്കും അടുത്ത തവണ കോടതിയെ സമീപിക്കുക എന്നും നീലം പറഞ്ഞു.
25കാരനായ നിതീഷ് കതാരയെ ഡല്‍ഹിക്കടുത്തുള്ള ഗാസിയാബാദില്‍ വെച്ച് ചുട്ടുകൊല്ലുകയായിരുന്നു. രാഷ്ട്രീയ പ്രമുഖനായ ഡി.പി യാദവിന്‍െറ മകള്‍ ഭാരതി യാദവുമായുള്ള ബന്ധമാണ് നിതീഷിന്‍െറ കൊലക്കിടയാക്കിതെന്നായിരുന്നു റിപോര്‍ട്ടുകള്‍. നിതീഷും ഭാരതിയും ഒരു വിവാഹ പാര്‍ട്ടിയില്‍ പങ്കെടുക്കവെ ഭാരതിയുടെ സഹോദരന്‍ വികാസും ബന്ധുവായ വിശാലും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. നിതീഷിന്‍െറ ശരീരം തിരിച്ചറിയാന്‍ കഴിയാത്തവിധം നശിപ്പിച്ചിരുന്നു. ഹൈവേക്കരികെ ഉപേക്ഷിക്കപ്പെട്ട പ്രതികളുടെ എസ്.യു.വിക്കുള്ളില്‍ ദിവസങ്ങള്‍ കഴിഞ്ഞ് മൃതദേഹം കണ്ടത്തെി. ഡി.എന്‍.എ പരിശോധനയിലൂടെയാണ് പൊലീസ് മൃതദേഹം തിരിച്ചറിഞ്ഞത്. ഏറെ ദീര്‍ഘിച്ച വിചാരണക്കിടെ, നിതീഷുമായുള്ള പ്രണയം ഭാരതി നിഷേധിച്ചതോടെ കേസിന്‍െറ ഗതി മാറുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.