സംഗീത സംവിധായകന്‍ രവീന്ദ്ര ജെയ്ന്‍ അന്തരിച്ചു
text_fieldsമുംബൈ: പ്രമുഖ സംഗീത സംവിധായകന്‍ (71) രവീന്ദ്ര ജെയ്ന്‍ അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്‍െറ ആരോഗ്യ നില വഷളാവുകയായിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങള്‍ അലട്ടിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
സംഗീത പരിപാടിക്കായി ഞായറാഴ്ച നാഗ്പൂരില്‍ എത്തിയ അദ്ദേഹത്തിന് അസുഖത്തെ തുടര്‍ന്ന് പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് വിമാനത്തില്‍ മുംബൈയില്‍ എത്തിക്കുകയായിരുന്നു. അദ്ദേഹത്തിന്‍െറ ഭാര്യയും സഹോദരനും ഒപ്പമുണ്ടായിരുന്നു.
ജന്‍മനാ അന്ധനായിരുന്ന ജെയിന്‍, ഗാനരചയിതാവ് കൂടിയായിരുന്നു. നിരവധി അനശ്വര ഹിന്ദി ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ അദ്ദേഹം മലയാളികള്‍ക്കും ഏറെ സുപരിചിതനാണ്. ‘ചിത്ചോര്‍’എന്ന ഹിന്ദി ചിത്രത്തില്‍ യേശുദാസ് ആലപിച്ച പാട്ടുകള്‍ ജെയ്ന്‍ ഈണം പകര്‍ന്നവയാണ്. യേശുദാസിനെ ഹിന്ദി സംഗീതലോകത്ത് അവതരിപ്പിച്ചതും രവീന്ദ്ര ജെയിനാണ്. യേശുദാസുമായുള്ള ബന്ധം അദ്ദേഹത്തെ മലയാളത്തിലും എത്തിച്ചു. ഹരിഹരന്‍ സംവിധാനം ചെയ്ത് 1977ല്‍ പുറത്തിറങ്ങിയ 'സുജാത' എന്ന ചിത്രത്തിനാണ് അദ്ദേഹം സംഗീതം നല്‍കിയത്. ഇതില്‍ ഒരു ഗാനം ആലപിച്ചത് ആശാ ഭോസ് ലെയായിരുന്നു.
ചിത്ചോറിനു പുറമെ ചോര്‍ മചായേ ഷോര്‍, ഗീത് ഗാഥാ ചല്‍, അങ്കിയോന്‍ കെ ജാര്‍ഗോന്‍ സെ എന്നിവയിലെ പാട്ടുകള്‍ 70 കളില്‍ സംഗീത ലോകത്തെ തരംഗമായിരുന്നു. പ്രശസ്ത സംഗീത പണ്ഡിതനും ആയുര്‍വേദ ആചാര്യനുമായ പണ്ഡിറ്റ് ഇന്ദ്രമണി ജെയിന്‍ ആണ് രവീന്ദ്ര ജെയിന്‍െറ പിതാവ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.