സിസ്റ്റര്‍ വത്സാ ജോണിന്‍െറ കൊലപാതകം: 16 പേര്‍ക്ക് ജീവപര്യന്തം
text_fieldsറാഞ്ചി: ഝാര്‍ഖണ്ഡില്‍ മലയാളി കന്യാസ്ത്രീ വത്സാ ജോണിനെ കൊലപ്പെടുത്തിയ കേസില്‍ 16 പ്രതികള്‍ക്ക് ജീവപര്യന്തം. ഝാര്‍ഖണ്ഡിലെ പാക്കുര്‍ ജില്ലയില്‍ ആദിവാസികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയായിരുന്ന വത്സാ ജോണ്‍ 2011 നവംബര്‍ 15നാണ് കൊല്ലപ്പെട്ടത്. രാത്രി വീട്ടിലത്തെിയ അമ്പതോളം പേര്‍ സിസ്റ്ററെ കെട്ടിയിട്ട് അടിച്ചുകൊല്ലുകയായിരുന്നു. എറണാകുളം വാഴക്കാല മലമേല്‍ വീട്ടില്‍ പരേതരായ എം.സി. ജോണ്‍ ^ഏലിക്കുട്ടി ദമ്പതികളുടെ മകളാണ്.
കല്‍ക്കരി ഖനന മാഫിയയാണ് കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഖനനം നടത്തുന്ന കമ്പനിയും പ്രദേശവാസികളുമായി കരാറുണ്ടാക്കാന്‍ സഹകരിച്ചതില്‍ പ്രതിഷേധിച്ച് മാവോവാദികളാണ് കൊലപാതകം നടത്തിയതെന്ന് പൊലീസും പ്രദേശവാസികളും പ്രചരിപ്പിച്ചിരുന്നു. മാവോവാദികളെ മറയാക്കി കല്‍ക്കരി ഖനി മാഫിയ കൊലപാതകം നടത്തിയതെന്ന് പിന്നീട് തെളിഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.