മതവികാരം വ്രണപ്പെടുത്തുന്ന രാഷ്ട്രീയക്കാര്‍ക്ക് ചുട്ട അടി കിട്ടുമെന്ന് സാക്ഷി മഹാരാജ്
text_fieldsഭുവനേശ്വര്‍: മതവികാരം വ്രണപ്പെടുത്തുന്ന രാഷ്ട്രീയക്കാര്‍ക്ക് പൊതുസ്ഥലത്ത് ചുട്ട അടി കിട്ടുമെന്ന് ബി.ജെ.പി എം.പി സാക്ഷി മഹാരാജ്. ബീഫ് പാര്‍ട്ടി നടത്തിയതിന് ജമ്മു-കശ്മീര്‍ നിയമസഭയില്‍ എന്‍ജിനീയര്‍ റാഷിദ് എം.എല്‍.എക്കെതിരെ നടന്ന കൈയേറ്റത്തെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു.
സംഘ്പരിവാര്‍ അനുകൂലസംഘടന സംഘടിപ്പിച്ച ‘ഹിന്ദുത്വം അപകടത്തില്‍’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഉന്നാനോ എം.പിയായ സാക്ഷി മഹാരാജ്. ‘കാലം മാറുന്നതനുസരിച്ച് രാഷ്ട്രീയനേതാക്കള്‍ മനോഘടനയും മാറ്റണം. അല്ളെങ്കില്‍, അവര്‍ക്ക് നല്ല തല്ലുകിട്ടും. എല്ലാവരും എം.എല്‍.എക്കുനേരെയുണ്ടായ കൈയേറ്റത്തെക്കുറിച്ച് പറയുന്നു. എന്നാല്‍, എം.എല്‍.എ നടത്തിയ നാടകത്തെക്കുറിച്ച് ആരും മിണ്ടുന്നില്ല. അദ്ദേഹത്തിന് ബീഫ് കഴിക്കണമെങ്കില്‍ അടച്ചമുറിയില്‍ കര്ട്ടനുപിറകിലിരുന്ന് ചെയ്യാം. അതിനുപകരം എന്തിനാണ് ബീഫ് പാര്‍ട്ടി നടത്തിയത്, അത് മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്തും.
ഭാരതമാതാവിന്‍െറ യഥാര്‍ഥ മക്കളാണ് ഇങ്ങനെ പ്രകോപിപ്പിക്കപ്പെടുന്നതെന്നും യോഗത്തിനുശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സമ്പൂര്‍ണ ഗോവധനിരോധം വേണം. ഗോവധനിരോധത്തെ നിരവധി മുസ്ലിം നേതാക്കള്‍ പിന്തുണക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിംകള് ബീഫ് കഴിക്കണമെന്ന് ഖുര്‍ആന്‍ പറയുന്നില്ല. ആരും ഇറച്ചി കഴിക്കരുതെന്നല്ല, ബീഫ് ഒഴിവാക്കണം എന്നുമാത്രമാണ് താന്‍ പറയുന്നത്. എല്ലാ മുസ്ലിംകളും തീവ്രവാദികളാണെന്ന് താന്‍ പറഞ്ഞിട്ടില്ല. അതേസമയം, പിടിക്കപ്പെട്ട തീവ്രവാദികളെല്ലാം മുസ്ലിംകളാണ്. എഴുത്തുകാര്‍ അവാര്‍ഡ് തിരിച്ചേല്പിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, അവര്‍ അവാര്‍ഡ് അര്‍ഹിക്കുന്നില്ല എന്നായിരുന്നു മറുപടി. ആയിരക്കണക്കിന് സിഖുകാര്‍ പീഡിപ്പിക്കപ്പെട്ട ഓപറേഷന് ബ്ളൂസ്റ്റാര്‍ നടന്നപ്പോള്‍ ഇവര്‍ എവിടെയായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.