ദാദ്രി, ഫരീദാബാദ് സംഭവങ്ങള്‍ വേദനിപ്പിക്കുന്നതെന്ന് രാജ്നാഥ് സിങ്
text_fieldsന്യൂഡല്‍ഹി: മതങ്ങള്‍ തമ്മിലടി വേണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ദാദ്രി, ഫരീദാബാദ് സംഭവങ്ങള്‍ വേദനിപ്പിക്കുന്നതാണെന്നും പൊലീസ് ദിനാചരണ ചടങ്ങിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ മന്ത്രി പറഞ്ഞു. ജാതിയുടെയും മതത്തിന്‍െറ പേരില്‍ ആരും വിവേചനത്തിന് ഇരയാകാന്‍ പാടില്ല. പത്രങ്ങളിലും ചാനലുകളിലും വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളില്‍ വലിയ ഉത്കണഠയുണ്ട്. അത് വളര്‍ന്ന് മതങ്ങളും ജാതിയും തമ്മിലുള്ള ഏറ്റുമുട്ടലായി മാറാന്‍ പാടില്ല. ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാറുകളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍ വേണ്ടി നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണ് ഉണ്ടായത്. അങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നു. അതില്‍ രാഷ്ട്രീയം കാണരുത്. എല്ലാ മനുഷ്യരെയും ഒരു കുടുംബമായി കാണുന്ന സന്ദേശം ലോകത്തിന് നല്‍കിയ രാജ്യമാണ് നമ്മുടേത് എന്ന കാര്യം മറക്കരുതെന്നും രാജ്നാഥ് സിങ്ങ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.