മാധ്യമപ്രവര്‍ത്തകന്‍െറ പരിഹാസ ചോദ്യത്തിന് രാഹുലിന്‍െറ ചുട്ടമറുപടി- വിഡിയോ
text_fieldsഫരീദാബാദ്: മാധ്യമ പ്രവര്‍ത്തകന്‍െറ പരിഹാസ ചോദ്യത്തിന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ചുട്ടമറുപടി. ഹരിയാനയില്‍ സവര്‍ണ ജാതിക്കാര്‍ ദലിത് കുട്ടികളെ ചുട്ടുകൊന്ന കുട്ടികളുടെ വീട്ടില്‍ സന്ദര്‍ശനം നടത്തി മടങ്ങവേയാണ് രാഹുലിനെ പ്രകോപിതനാക്കി കൊണ്ട് മാധ്യമപ്രവര്‍ത്തകന്‍ ചോദ്യമെറിഞ്ഞത്.
താങ്കള്‍ ഫോട്ടോയില്‍ പ്രത്യക്ഷപ്പെടാനല്ലേ ഇവിടെ വന്നത് എന്നായിരുന്നു ചോദ്യം. 'ഒരു ഫോട്ടോക്കുള്ള എന്ത് അവസരമാണ് നിങ്ങളിവിടെ കാണുന്നത്. രാജ്യത്തിന്റെ പല ഭാഗത്ത് ആളുകള്‍ മരണത്തോട് മല്ലിടുകയാണ്. എന്താണ് താങ്കള്‍ ഇവിടെ ഫോട്ടോക്ക് അവസരമായി കാണുന്നത്? ഇവിടെ ഈ ചോദ്യത്തിലൂടെ താങ്കള്‍ എന്നെയല്ല അവഹേളിച്ചത്. ഇവിടെ കൂടി നില്‍ക്കുന്നവരെയാണ്. ഞാന്‍ ഇവിടെ ഇനിയുമിനിയും വരിക തന്നെ ചെയ്യും'. മാധ്യമപ്രവര്‍ത്തകനോട് ക്ഷുഭിതനായി രാഹുല്‍ പ്രതികരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് കഴിയുന്ന പിതാവിന്‍െറ അടുത്തിരുന്ന് സംസാരിച്ചതിനു ശേഷമാണ് രാഹുല്‍ പുറത്തേക്കിറങ്ങിയത്.
കൊലപാതകത്തിന്‍െറ ഉത്തരവാദി ഹരിയാന ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ ആണെന്നും ദുര്‍ബലരെ തകര്‍ക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്‍െറയും സ്ഥിരം പരിപാടിയാണെന്നും രാഹുല്‍ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.