ആരേയും ഭയമില്ല^ ഛോട്ടാ രാജന്‍
text_fieldsബാലി: ഇന്തോനേഷ്യയില്‍ പിടിയിലായ അധോലോക നായകന്‍ ഛോട്ടാ രാജന്‍ സിംബാബ് വേയിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നുവെന്ന് പോലീസ്്. സിഡ്നിയില്‍ നിന്ന് ബാലിയിലെ ത്തിയത് അവധി ആഘോഷിക്കാനാണെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍, തങ്ങളിത് വിശ്വസിക്കുന്നില്ളെന്നും രാജന്‍ രക്ഷപ്പെടാനുള്ള നീക്കത്തിലായിരുന്നുവെന്നും പൊലീസ് കമ്മീഷണര്‍ റെയിന്‍ഹാര്‍ഡ് നൈന്‍ഗുലാന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്‍്റര്‍പോള്‍ റെഡ് കോര്‍ണര്‍ നൊട്ടീസ് പുറപ്പെടുവിച്ച ഛോട്ടാ രാജനെ കഴിഞ്ഞ ഞായറാഴ്ചയാണ് ബാലിയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സിഡ്നിയില്‍ എത്തുന്നതിനു മുമ്പ് ഇയാള്‍ സിംബാബ്വേയിലായിരുന്നുവത്രെ.
റെഡ് കോര്‍ണര്‍ നൊട്ടീസ് ഉള്ളതുകൊണ്ടുമാത്രം ആസ്ട്രേലിയയില്‍ ഒരാളെ അറസ്റ്റുചെയ്യാനാവില്ളെന്നും എന്നാല്‍, ഇന്തോനേഷ്യന്‍ നിയമമനുസരിച്ച് ഒരാളെ അറസ്റ്റുചെയ്യാന്‍ ഇതു മതിയെന്നും പൊലീസ് കമ്മീഷണര്‍ ചൂണ്ടിക്കാട്ടി. 20 ദിവസത്തിനകം ഇയാളെ ഇന്ത്യക്ക് കൈമാറും. തന്നെ ഇന്ത്യയിലേക്ക് അയക്കരുതെന്നും ഭാര്യയും പിതാവും മരിച്ചുപോയെന്നും രാജന്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍, ഇയാളുടെ ഭാര്യ സുജാത നികല്‍ജെ ജീവിച്ചിരിപ്പുണ്ട്. രാജേന്ദ്ര സദാശിവ നികല്‍ജെ എന്ന ഛോട്ടാ രാജന്‍ മോഹന്‍ കുമാര്‍ എന്ന പേരിലും പല രാജ്യങ്ങളിലും താമസിച്ചിട്ടുണ്ട്. ഇന്ത്യയില്‍ രാജനെതിരെ 17 കൊലപാതക കേസുകള്‍ നിലവിലുണ്ട്്. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീമിന്‍െറ വലംകൈ ആയിരുന്ന രാജന്‍ മുംബൈ കലാപത്തെ തുടര്‍ന്ന് ദാവൂദുമായി പിണങ്ങി ഇന്ത്യ വിടുകയായിരുന്നു.
അതേസമയം, തനിക്ക് ആരേയും പേടിയില്ളെന്ന് രാജന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ദാവൂദ് ഇബ്രാഹീമില്‍ നിന്ന് ഭീഷണിയുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രാജന്‍. ബാലിക്കടുത്ത ഡെന്‍സ്പാര്‍ ജയിലില്‍ നിന്ന് കൊണ്ടുപോവും വഴിയാണ് മാധ്യമങ്ങള്‍ ഇയാളെ പൊതിഞ്ഞത്. ജയില്‍ വേഷമായ ഓറഞ്ച് ഷര്‍ട്ടും കറുത്ത ഷോര്‍ട്സും ധരിച്ച രാജനെ കൈയാമം വെച്ചാണ് പൊലീസ് കൊണ്ടുപോയത്. ഇയാള്‍ക്ക് ശാരീരിക അസ്വാസ്ഥ്യം ഒന്നുമില്ളെന്നും പൊലീസ് വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.