പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠിപ്പ്മുടക്ക് സമരം അവസാനിപ്പിച്ചു
text_fieldsപുണെ: ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 139 ദിവസമായി വിദ്യാര്‍ത്ഥികള്‍ നടത്തി വരുന്ന പഠിപ്പ്മുടക്ക് സമരം അവസാനിപ്പിച്ചു. എന്നാല്‍ ജനാധിപത്യവും സമാധാനപരവുമായ രീതിയില്‍ പ്രതിഷേധം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.
'ഞങ്ങള്‍ ഇനി ക്ളാസ്സുകളിലേക്ക് മടങ്ങും. ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ നിയമനത്തില്‍ പരിഹാരം ഉണ്ടാവുന്നതു വരെ മന്ത്രാലയവുമായി സഹകരിക്കില്ല.' പുണെയില്‍ സംഘടിപ്പിച്ച വാര്‍ത്ത സമ്മേളനത്തിലാണ് വിദ്യാര്‍ത്ഥികള്‍ ഇക്കാര്യം അറിയിച്ചത്.
ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി സ്ഥാനത്തുനിന്നും ഗജേന്ദ്ര ചൗഹാനെ മാറ്റുന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിദ്യാര്‍ഥി സമരം. ഇതിനു പുറമെ പാഠ്യപദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്തരുതെന്ന ആവശ്യവും വിദ്യാര്‍ഥികള്‍ മുന്നോട്ടുവെക്കുന്നു. സമരം തുടങ്ങിയ ശേഷം സര്‍ക്കാര്‍ വിദ്യാര്‍ഥികളുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയമായിരുന്നു. ഉപാധികളില്ലാത്ത ചര്‍ച്ച വേണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.