പശ്ചിമഘട്ട സംരക്ഷണം: അന്തിമവിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കണമെന്ന് ഹരജി
text_fieldsചെന്നൈ: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍െറ അന്തിമവിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് ദേശീയ ഹരിത ട്രൈബ്യൂണലിന്‍െറ ദക്ഷിണേന്ത്യന്‍ ബെഞ്ചില്‍ പശ്ചിമഘട്ട സംരക്ഷണസമിതി ഹര്‍ജി നല്‍കി. പരാതി സ്വീകരിച്ച ജസ്റ്റിസ് എം. ചൊക്കലിംഗം കേന്ദ്ര-കേരള സര്‍ക്കാറുകള്‍ക്ക് വിശദീകരണമാവശ്യപ്പെട്ട് നോട്ടീസ് അയക്കാന്‍ നിര്‍ദേശിച്ചു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ പശ്ചിമഘട്ട സംരക്ഷണത്തിനായി കേന്ദ്രസര്‍ക്കാര്‍ കരടുവിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. സംസ്ഥാനങ്ങളുടെ വിശദീകരണം തേടിയെങ്കിലും പലരും മറുപടി നല്‍കാതെ വൈകിപ്പിക്കുകയാണ്. എന്നാല്‍, കേരളം മറുപടി നല്‍കിയ സാഹചര്യത്തില്‍ അന്തിമവിജ്ഞാപനം പുറപ്പെടുവിച്ച് കേരളത്തില്‍ നടപ്പാക്കണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കരടുവിജ്ഞാപനം പുറപ്പെടുവിച്ച് 500 ദിവസത്തിനകം അന്തിമവിജ്ഞാപനം പുറപ്പെടുവിക്കണമെന്നാണ് ചട്ടമെന്നും സംരക്ഷണസമിതിക്കുവേണ്ടി ഹാജരായ അഡ്വ. മാത്യു കുഴല്‍നാടന്‍ ബോധിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.