ചൈനയിലെ മാന്ദ്യം നേട്ടമാക്കാന്‍ സര്‍ക്കാര്‍; വ്യവസായികളില്‍ നിന്ന് തണുത്ത പ്രതികരണം
text_fieldsന്യൂഡല്‍ഹി: ചൈനയിലെ മാന്ദ്യം അടക്കമുള്ള ആഗോള സാമ്പത്തിക സാഹചര്യങ്ങള്‍ ഇന്ത്യ അവസരമാക്കണമെന്ന ആവശ്യവുമായി പ്രധാനമന്ത്രി വിളിച്ച വ്യവസായ പ്രമുഖരുടെ യോഗത്തിന് തണുത്ത പ്രതികരണം. ആഗോള സമ്പദ്രംഗത്തെ ആശങ്കകള്‍ക്കിടയില്‍ നിക്ഷേപം വര്‍ധിപ്പിച്ച് വ്യവസായം വളര്‍ത്തുകയെന്ന വെല്ലുവിളി ഏറ്റെടുക്കണമെന്ന് യോഗത്തില്‍ നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. എന്നാല്‍, മൂലധന നിക്ഷേപത്തില്‍ ഏറെ അപകടങ്ങളുള്ള ഘട്ടമാണിതെന്നാണ് വ്യവസായ ലോകം പ്രതികരിച്ചത്.
വ്യവസായ നടത്തിപ്പ് ലളിതമാക്കാന്‍ പാകത്തിലുള്ള നയം നടപ്പാക്കാന്‍ സര്‍ക്കാറിന് കഴിയുന്നില്ളെന്ന് പ്രമുഖ വ്യവസായികള്‍ കുറ്റുപ്പെടുത്തി. ചരക്കു^സേവന നികുതി ബില്‍ നടപ്പാക്കുന്ന കാര്യത്തില്‍ ഉറപ്പുനല്‍കാന്‍ സര്‍ക്കാറിന് കഴിഞ്ഞില്ല. ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സിന് സംഭവിച്ച പരാജയം അവര്‍ ചൂണ്ടിക്കാട്ടി. പലിശ നിരക്കുകള്‍ വെട്ടിക്കുറക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
പ്രമുഖ വ്യവസായികളായ മുകേഷ് അംബാനി ^റിലയന്‍സ് ഇന്‍ഡസ്ട്രീസ്, സൈറസ് പി. മിസ്ത്രി^ടാറ്റ, കുമാര്‍ മംഗളം ബിര്‍ള^ആദിത്യ ബിര്‍ള ഗ്രൂപ്, സുനില്‍ ഭാരതി മിത്തല്‍^ഭാരതി എയര്‍ടെല്‍, വൈ.സി. ദേവേശ്വര്‍ ^ഐ.ടി.സി, ജ്യോത്സ്ന സൂര്യ ^ഫിക്കി പ്രസിഡന്‍റ് തുടങ്ങിയവര്‍ യോഗത്തിന് എത്തിയിരുന്നു. വ്യവസായ നടത്തിപ്പിലെ പ്രയാസങ്ങള്‍ക്ക് വ്യവസായികള്‍ പുതിയ ഇളവുകളാണ് ആവശ്യപ്പെട്ടത്. അടിസ്ഥാന സൗകര്യ വികസനം, പുതിയ വ്യവസായ സംരംഭകര്‍ക്ക് ഇളവുകള്‍ എന്നിവയും വ്യവസായികള്‍ ആവശ്യപ്പെട്ടു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, ഊര്‍ജമന്ത്രി പീയുഷ് ഗോയല്‍, പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, സര്‍ക്കാറിന്‍െറ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം, നിതി ആയോഗ് വൈസ് ചെയര്‍മാന്‍ അരവിന്ദ് പനഗരിയ, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍, സെബി ചെയര്‍മാന്‍ ജി.എന്‍ ബാജ്പേയി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍പേഴ്സന്‍ അരുന്ധതി ഭട്ടാചാര്യ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
ചൈനയുടെ മാന്ദ്യം നമുക്ക് അവസരമാണോ എന്നതില്‍ തന്നെ പല പ്രമുഖരും സംശയം പ്രകടിപ്പിച്ചു. മാന്ദ്യം നേരിടുന്ന ചൈന ഇന്ത്യയെ വര്‍ധിച്ച ഇറക്കുമതിക്ക് പറ്റിയ കേന്ദ്രമായി കാണാനുള്ള സാധ്യതയും അവര്‍ ചൂണ്ടിക്കാട്ടി. ആന്‍റി ഡമ്പിങ് പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ‘നേട്ടമുണ്ടാക്കാനും നിക്ഷേപം നടത്താനുമുള്ള അവസരമാണിതെന്ന് യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. മൂലധനച്ചെലവ് വളരെ ഉയര്‍ന്നുനില്‍ക്കുന്നു. സാഹസികത ഏറ്റെടുത്ത് നിക്ഷേപം നടത്താന്‍ എത്രപേര്‍ക്ക് കഴിയുമെന്ന കാര്യം സംശയം. പലിശനിരക്ക് അടക്കമുള്ള വിഷയങ്ങള്‍ യോഗത്തില്‍ ഉന്നയിക്കപ്പെട്ടു’ ^ഫിക്കി പ്രസിഡന്‍റ് ജ്യോത്സ്ന സൂരി വാര്‍ത്താലേഖകരോട് പറഞ്ഞു.
സമ്പദ്രംഗത്ത് അങ്ങേയറ്റം ചാഞ്ചാട്ടമുള്ള ഒരു ഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നതെന്നും ഇത് ഏറ്റവും കുറഞ്ഞ തോതില്‍ ബാധിച്ചിരിക്കുന്ന രാജ്യം ഇന്ത്യയാണെന്നും യോഗത്തിനുശേഷം ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. എന്നാല്‍, വ്യക്തമായ കാര്യപരിപാടിയൊന്നും മന്ത്രി മുന്നോട്ടുവെച്ചില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.