വയോധികന്‍െറ ജീവിത മാര്‍ഗമായ ടൈപ്പ്റൈറ്റര്‍ തകര്‍ത്ത് പൊലീസ് ക്രൂരത
text_fieldsലക്‌നൗ: വയോധികനായ കൃഷ്ണകുമാര്‍ കഴിഞ്ഞ 35 വര്‍ഷമായി ലക്നൗ ജനറല്‍ പോസ്റ്റ് ഓഫീസിനു പുറത്തെ നടപ്പാതയിലിരുന്നാണ് ജീവിത മാര്‍ഗമുണ്ടാക്കുന്നത്. തന്‍െറ പഴയ ടൈപ്പ്റൈറ്ററില്‍ ഹിന്ദിയില്‍ അപേക്ഷകള്‍ തയ്യാറാക്കി നല്‍കുന്നതാണ് ഈ 65കാരന്‍െറ ജോലി. കഷ്ടിച്ച് 50 രൂപയാണ് ദിവസ വരുമാനം. എന്നാല്‍, ശനിയാഴ്ച കാര്യങ്ങള്‍ മാറിമറിഞ്ഞു.
രാവിലെ കൃഷ്ണകുമാറിന്‍െറ അടുത്തത്തെിയ പ്രദീപ് കുമാര്‍ എന്നു പേരുള്ള സബ് ഇന്‍സ്പെക്ടര്‍ സ്ഥലം ഒഴിഞ്ഞുകൊടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. താന്‍ വര്‍ഷങ്ങളായി ഈ സ്ഥലത്തിരുന്നാണ് തൊഴിലെടുക്കുന്നതെന്ന് കൃഷ്ണകുമാര്‍ മറുപടി നല്‍കി. മറുപടിയില്‍ കോപിഷ്ഠനായ എസ്.ഐ വയോധികനെ ആക്ഷേപിക്കുകയും ചെയ്തു. കൂടാതെ ജീവിതോപാധിയായ ടൈപ്പ്റൈറ്റര്‍ ചവിട്ടിത്തകര്‍ത്തു.
ഇതേ സമയം എസ്.ഐയുടെ ക്രൂരത പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥന്‍െറ ക്രൂരത വെളിവാക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തു. സംഭവമറിഞ്ഞ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് വൈകീട്ട് സബ് ഇന്‍സ്പെക്ടറെ സസ്പെന്‍ഷന്‍ ചെയ്തതായി ഉത്തരവിടുകയായിരുന്നു. കൂടാതെ ജില്ലാ മജിസ്ട്രേറ്റിനോടും പോലീസ് സൂപ്രണ്ടിനോടും കൃഷ്ണകുമാറിനെ സന്ദര്‍ശിച്ച് പുതിയ രണ്ട് ടൈപ്പ്റൈറ്റര്‍ കൈമാറാനും നിര്‍ദേശിച്ചു.
On instructions of #UPCM @yadavakhilesh DM and SSP immediately visited Kishan Ji and handed over a new typewriter pic.twitter.com/180heCf8hd
— CM Office, GoUP (@CMOfficeUP) September 19, 2015
SSP and DM Lucknow met Kishan Ji and apologized for the unethical behavior of the policeman pic.twitter.com/dmmCdTBnE4
— CM Office, GoUP (@CMOfficeUP) September 19, 2015

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.