ഹിമാചല്‍പ്രദേശില്‍ തുരങ്കത്തിലകപ്പെട്ടവരില്‍ രണ്ടുപേരെ രക്ഷപ്പെടുത്തി
text_fieldsബിലാസ്പുര്‍: ഹിമാചല്‍പ്രദേശിലെ ബിലാസ്പൂരില്‍ ഒന്‍പത് ദിവസങ്ങളായി മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന തൊഴിലാളികളില്‍ രണ്ടു പേരെ രക്ഷപ്പെടുത്തി. സതീഷ് തോമറിനെയും മണിറാമിനെയുമാണ് 200 മണിക്കൂറില്‍ കൂടുതല്‍ സമയത്തിനുശേഷം രക്ഷപ്പെടുത്തിയത്.
ഇവരുടെ കൂടെ ടണലില്‍ അകപ്പെട്ട ഹൃദയ് റാമിനെ രക്ഷപ്പെടുത്താനുള്ള ശ്രമം നടക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയത്. പുറത്തെ ത്തിയവര്‍ക്ക് ആരോഗ്യപ്രശ്നങ്ങളി െല്ലന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവരെ ആഹ്ളാദത്തോടെയാണ് സ്ഥലത്തുണ്ടായിരുന്നവര്‍ സ്വീകരിച്ചത്.
ബിലാസ്പുരില്‍ കിരാത്പൂര്‍-മണാലി എക്സ്പ്രസ് വേ റോഡ് പ്രൊജക്ടുമായി ബന്ധപ്പെട്ടാണ് 1.2 കിലോമീറ്റര്‍ നീളമുള്ള ടണല്‍ നിര്‍മിച്ചത്. നിര്‍മാണജോലികള്‍ക്കിടെ അപ്രതീക്ഷിതമായി മണ്ണിടിയുകയായിരുന്നു. സെപ്തംബര്‍ 12നാണ് സംഭവം. അപകടത്തില്‍ ഭൂരിഭാഗം തൊഴിലാളികളും രക്ഷപ്പെട്ടെങ്കിലും മൂന്നുപേര്‍ തുരങ്കത്തില്‍ അകപ്പെടുകയായിരുന്നു.
കഴിഞ്ഞ ദിവസം, ഒരു പൈപ്പിലൂടെ വിഡിയോ കാമറ ഇറക്കി സതീഷ് തോമര്‍, മണിറാം എന്നിവരുമായി ദുരന്തനിവാരണ സേന പ്രവര്‍ത്തകര്‍ സംസാരിച്ചു. ഏഴോ എട്ടോ ദിവസങ്ങള്‍ കൂടി ഞങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാനാകും. രക്ഷാപ്രവര്‍ത്തനങ്ങള്‍ ദയവായി തുടരുക എന്നായിരുന്നു അവസാനം സതീഷ് തോമര്‍ വിഡിയോ കാമറയിലൂടെ പറഞ്ഞത്. ജീവന്‍ നിലനിര്‍ത്താനായി ഇവര്‍ക്ക് കശുവണ്ടി, ബദാം, ഗ്ളൂക്കോസ് ബിസ്ക്കറ്റ് എന്നിവ പൈപ്പിലൂടെ എത്തിക്കുകയായിരുന്നു. അപ്പോഴും ഹൃദയ് റാമിനെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.
സിംലയില്‍ നിന്നും 110 കിലോമീറ്റര്‍ അകലെയുള്ള ദുരന്തസ്ഥലത്ത് അനുഭവപ്പെടുന്ന തുടര്‍ച്ചയായ മഴയും മോശം കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. ദുരന്ത നിവാരണ സേനയുടെ 50 പ്രവര്‍ത്തകരാണ് സംഭവസ്ഥലത്ത് തമ്പടിച്ചിരുന്നത്. യന്ത്രത്തകരാറും മഴയും മൂലം ഞായറാഴ്ച രക്ഷാപ്രവര്‍ത്തനം നടത്താനായി െല്ലങ്കിലും തിങ്കളാഴ്ച ഇത് പുനരാരംഭിക്കുകയായിരുന്നു. തുരങ്കത്തിലകപ്പെട്ടവരുടെ കുടുംബാംഗങ്ങളും സ്ഥലത്തത്തെിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.